»   » ലാല്‍ ചിത്രത്തിന് വമ്പന്‍ റിലീസ്

ലാല്‍ ചിത്രത്തിന് വമ്പന്‍ റിലീസ്

Posted By:
Subscribe to Filmibeat Malayalam
Mohanlal
യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ മലയാളത്തിലെ ആദ്യത്തെ സംരംഭമായ ഗ്രാന്റ്മാസ്റ്റര്‍ വേള്‍ഡ് വൈഡ് റിലീസിങ്ങിനൊരുങ്ങുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ നരേന്‍, അനൂപ് മേനോന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി ഒരു വന്‍ താരനിര അണി നിരക്കുന്നു. മെയ് 3നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

ചിത്രത്തിന്റെ പ്രചാരണത്തിനായി നൂതന മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് യുടിവി സ്വീകരിച്ചിരിക്കുന്നത്.
യുടിവിയ്ക്ക് വേണ്ടി മാക്‌സ് ലാബാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. കേരളത്തില്‍ 90 തീയേറ്ററുകളിലും കേരളത്തിന് പുറത്ത് 25 തീയേറ്ററുകളിലുമാണ് ആദ്യ ദിനം ചിത്രം പ്രദര്‍ശനത്തിനെത്തുക.

വിഷു കണക്കാക്കി ഒരുക്കിയ മോഹന്‍ലാല്‍ സിനിമയായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത് തന്നെയാണ് ഗ്രാന്റ് മാസ്റ്ററിന്റെ ഹൈലൈറ്റുകളിലൊന്ന്. ചന്ദ്രശേഖരനെന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് തന്നെ വിദേശ സിനിമയുടെ കഥാപരിസരം ആരോപിക്കപ്പെട്ടു തുടങ്ങിയെങ്കിലും ഒരു ഹിറ്റ് സൃഷ്ടിക്കാന്‍, പഴയ മാടമ്പി പ്രതാപം സൂക്ഷിക്കാന്‍ ഗ്രാന്റ്മാസ്‌റര്‍ക്ക് ആവുമോ എന്ന് കാത്തിരുന്ന് കാണാം

English summary
UTV Motion Pictures' first ever Malayalam film, 'Grand Master' sees a grand worldwide release come May 3

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam