»   » 'ഒരു യാത്ര'യില്‍ അഞ്ചു സംവിധായകര്‍

'ഒരു യാത്ര'യില്‍ അഞ്ചു സംവിധായകര്‍

Posted By:
Subscribe to Filmibeat Malayalam
Major Ravi
യാത്രയെ അടിസ്ഥാനമാക്കി അഞ്ചു വ്യത്യസ്ത പ്രമേയങ്ങള്‍ ദൃശ്യവല്‍ക്കരിക്കുകയാണ് ഈ യാത്രയില്‍ എന്ന സിനിമയിലൂടെ മേജര്‍ രവി. കേരള കഫേയുടെ പാത പിന്‍തുടര്‍ന്നാണ് അഞ്ചു സംവിധായകര്‍ പ്രമേയങ്ങളിലെ യാത്രകള്‍ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നത്. മേജര്‍ രവി, പ്രിയനന്ദനന്‍, വിനോദ് വിജയന്‍, മാത്യൂസ്, രാജേഷ് അമനകര എന്നിവരാണ് ഈ അഞ്ചു സംവിധായകര്‍.

എസ്.ജെ.എം എന്‍ടര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ജോബി മുണ്ടമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം
നിര്‍മ്മിക്കുന്നത്. മേജര്‍ രവിയുടെ ചിത്രമായ അമ്മയില്‍ ജനാര്‍ദ്ദനന്‍, ജയകൃഷ്ണന്‍, മണികണ്ഠന്‍ പട്ടാമ്പി, സുകുമാരി എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

മരിച്ചവരുടെ കടല്‍ എന്ന പ്രിയനന്ദന്‍ ചിത്രത്തില്‍ വിനീത്കുമാര്‍, രമ്യ നമ്പീശന്‍, ഡി.കെ. ബാബു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിനോദ് വിജയന്റെ സര്‍വ്വ ശിക്ഷാഅഭിയാന്‍ എന്ന ചിത്രത്തില്‍ അനില്‍ മുരളി, ആഞ്ജനേയന്‍, സുരഭി, ബേബി എസ്തര്‍ എന്നിവര്‍ മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.

രാജേഷിന്റെ ഹണിമൂണില്‍ കണ്ണന്‍ പട്ടാമ്പി, ഒറ്റപ്പാലം പപ്പന്‍, പൂജ, റാണി, കുളപ്പുള്ളി ലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഐ ലൌവ് യൂ മൈ പപ്പ എന്ന സിനിമയിലൂടെ മാത്യൂസ് പറയുന്ന കഥയില്‍ ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, മാസ്‌ററര്‍ വിവാസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായെത്തുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന ഈ അഞ്ചു ചിത്രങ്ങളില്‍ ഛായാഗ്രാഹകരായി എത്തുന്നത് സഞ്ജീവ് ശങ്കര്‍, ജോമോന്‍, പ്രതാപന്‍, വേല്‍രാജ് എന്നിവരാണ്.

മേജര്‍ രവിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കണ്ണന്‍ പട്ടാമ്പിയാണ്. ഒരേ ചിത്രത്തില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ പരീക്ഷിക്കപ്പെടുന്ന രീതി പ്രേക്ഷകര്‍ക്ക് പുതുമയുള്ള അനുഭവം ആയിരിക്കും. ഹിന്ദിയില്‍ പരീക്ഷിച്ചു വിജയിച്ച ദസ് കഹാനിയും മലയാളത്തിലെ കേരളകഫേയും വൈവിധ്യങ്ങള്‍ സമ്മാനിച്ചവയായിരുന്നു.

ഈ യാത്രയിലെ അഞ്ചു ചിത്രങ്ങളും ഈ അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. ചിത്രീകരണം പൂര്‍ത്തിയായ ഈ യാത്രയില്‍ വെക്കേഷന്‍ സമയത്ത് തിയറ്ററുകളിലെത്തും.

English summary
Following the experimental movie Kerala Cafe Major Ravi is planning his next venture which consists of five short films of famous directors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam