»   » പാലേരി മാണിക്യം റിലീസ് മാറ്റി

പാലേരി മാണിക്യം റിലീസ് മാറ്റി

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടി-രഞ്ജിത്ത് ടീം ഒന്നിയ്ക്കുന്ന പാലേരി മാണിക്യത്തിന്റെ റിലീസ് മാറ്റിവെച്ചു. ബക്രീദിനോടനുബന്ധിച്ച് നവംബര്‍ 27ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒഴിച്ചു കൂടാനാവാത്ത ചില കാരണങ്ങളിലാണ് മാറ്റിവെച്ചത്. ഡിസംബര്‍ മൂന്നിലേക്കാണ് സിനിമ ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

അരനൂറ്റാണ്ട് മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യങ്ങള്‍ തേടി സിബിഐ ഓഫീസര്‍ കേരളത്തിലെത്തുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. പതിവ് കുറ്റാന്വേഷണ ചിത്രങ്ങളുടെ ട്രക്കില്‍ നിന്നും ഗതിമാറിയാണ് പാലേരി മാണിക്യം സഞ്ചരിയ്ക്കുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ അപ്പിയറന്‍സുകള്‍ ഇതിനോടകം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. തീര്‍ത്തും മൂന്ന് വ്യത്യസ്ത ഭാവങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ടിപി രാജീവിന്റെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിനെ അതിജീവിച്ച് രഞ്ജിത്ത് ഒരുക്കിയ ചിത്രം മികച്ചതായിട്ടുണ്ടെന്നാണ് പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍.

അതേ സമയം പാലേരി മാണിക്യത്തിന്റെ റിലീസ് നീണ്ടത് എംടി-ലാല്‍ജോസ് ചിത്രമായ നീലത്താമരയ്ക്ക് ഗുണമാവുമെന്നാണ് കരുതപ്പെടുന്നത്. പുതുമുഖങ്ങള്‍ അണിനിരക്കുന്ന നീലത്താമര നവംബര്‍ 27ന് തിയറ്ററുകളില്‍ എത്തുന്നതോടെ എംടി തിരക്കഥയൊരുക്കിയ രണ്ട് സിനിമകള്‍ ഒരേ സമയം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്ന അപൂര്‍വമായൊരു കാഴ്ചയ്ക്ക് മലയാള സിനിമ സാക്ഷ്യം വഹിയ്ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam