»   » നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും വീണ്ടും സമന്‍സ്

നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും വീണ്ടും സമന്‍സ്

Posted By:
Subscribe to Filmibeat Malayalam
Prabhu Deva, Nayantara skip court hearing again
പ്രഭുദേവയ്ക്കും നയന്‍താരയ്ക്കും വീണ്ടും സമന്‍സ് അയക്കാന്‍ ചെന്നൈ കുടുംബകോടതി ഉത്തരവിട്ടു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രഭുദേവയുടെ ഭാര്യ റംലത്ത് നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി മീനാക്ഷി സുന്ദരം നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

ഇതിന് മുമ്പ് രണ്ട് തവണ സമന്‍സ് അയച്ചിരുന്നെങ്കിലും രണ്ട് പേരും ഹാജരായിരുന്നില്ല. നയന്‍സിന്റെയും പ്രഭുവിന്റെ വിവാഹം തടയണമെന്നാണ് റംലത്തിന്റെ ആവശ്യം.

കുടുംബകോടതിയില്‍ നയന്‍താരയ്ക്ക് വേണ്ടി നടികര്‍ സംഘം മാനേജരെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ഹാജരായിരുന്നു. നടിയുടെ പേരില്‍ കൊച്ചിയിലെ വീട്ടിലേക്ക് അയച്ച സമന്‍സുകള്‍ നടികര്‍ സംഘം ഓഫീസിലേക്ക് തിരിച്ചുവരികയാണുണ്ടായതെന്ന് അഭിഭാഷകന്‍ പനീര്‍ശെല്‍വം പറഞ്ഞു.

അതേ സമയം നയന്‍താരയുടെ പേരില്‍ അയച്ച സമന്‍സുകള്‍ തിരികെ വന്നിട്ടുണ്ടെങ്കില്‍ അവ കോടതിയില്‍ സമര്‍പ്പിയ്ക്കണമെന്ന് റംലത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രഭുദേവയ്ക്ക് അയച്ച സമന്‍സുകളും കൈപ്പറ്റാതെ തിരിച്ചുവന്നിട്ടുണ്ട്. എന്നാല്‍ പ്രഭുവിന്റെ വീടിന്റെ കതകില്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. രണ്ട് അഭിഭാഷകരുടെ വാദങ്ങള്‍ വിശദമായി കേട്ട ശേഷം വീണ്ടും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍ ജനുവരി 21ന് വീണ്ടും വാദം കേള്‍ക്കും. അന്ന് നയന്‍സും പ്രഭുവും നേരിട്ട് ഹാജരാവണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam