»   » പൃഥ്വിയുടെ വിവാഹം: എന്തിന് ദുരൂഹത?

പൃഥ്വിയുടെ വിവാഹം: എന്തിന് ദുരൂഹത?

Posted By:
Subscribe to Filmibeat Malayalam
Prithviraj
താരവിവാഹങ്ങള്‍ ആരാധകരില്‍ നിന്നും മറച്ചുവെയ്ക്കുന്നത് സാധാരണമല്ല, ആരാധകരുടെ തിക്കുംതിരക്കും മറ്റും ഒഴിവാക്കുന്നതിനായാണ് സാധാരണഗതിയില്‍ താരങ്ങളുടെ വിവാഹങ്ങള്‍ മറച്ചുവെയ്ക്കുന്നത്. എന്നാല്‍ മലയാളത്തിലെ യങ് സ്റ്റാര്‍ പൃഥ്വിയുടെ വിവാഹവിശേഷം ഇരുമ്പുമറയില്‍ നിര്‍ത്തുന്നത് എന്തിനാണെന്നാണ് ആരാധകരുടെ സംശയം.

മെയ് ഒന്നിന് പൃഥ്വിയുടെ വിവാഹം നടക്കുമെന്ന് അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞുകഴിഞ്ഞു. പൃഥ്വിയുടെ വിവാഹം സംബന്ധിച്ച് ഊഹാപോഹങ്ങളുടെയും സസ്പന്‍സിന്റേയും ആവശ്യമില്ല. ഇക്കാര്യം ഞങ്ങള്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തും. പൃഥ്വിയുടെ പ്രതിശ്രുതവധുവിന്റെ സ്വദേശം പാലക്കാടാണ്. ഇപ്പോള്‍ ദില്ലിയിലാണ് താമസം. വധുവിന്റെ കുടുംബക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. അത് അമ്മൂമ്മയുടെ ആഗ്രഹപ്രകാരമാണ്. ഇതൊക്കെയായിരുന്നു മല്ലിക കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

പൃഥ്വിയുടെ വധുവാരെന്നും ആ ഭാഗ്യവതിയുടെ പേരാന്താണെന്നും പറഞ്ഞ് മല്ലിക സുകുമാരന് ആരാധകരുടെ സസ്‌പെന്‍സ് ഒഴിവാക്കാമായിരുന്നു. എന്നാലിക്കാര്യം ഇപ്പോഴും പൃഥ്വിയുടെ കുടുംബം പുറത്തുപറയുന്നില്ല. തീര്‍ത്തും ഒരു സ്വകാര്യ ചടങ്ങായി വിവാഹത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അക്കാര്യമെങ്കിലും മല്ലികയ്ക്ക് പറയാമായിരുന്നു. താരത്തിന്റെ വിവാഹത്തിന് ഇടിച്ചുകേറി കേരളത്തിലെ ആരാധകരമെത്തുമെന്ന് ഭയക്കേണ്ട ആവശ്യമൊന്നുമില്ല. അങ്ങനെയുള്ള സ്വകാര്യത ലംഘിയ്ക്കാന്‍ താത്പര്യമുണ്ടാവുമെന്നും കരുതാന്‍ വയ്യ.

വധു ഒരു മാധ്യമ പ്രവര്‍ത്തകയാണെന്ന കാര്യം മാത്രമാണ് ഏതാണ്ട് ഉറപ്പായിരിക്കുന്നത്. മുംബൈയിലെ പ്രതീക്ഷാ മേനോനാണ് വധുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാലിപ്പോള്‍ ദില്ലിയിലെ ബിബിസിയില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിനിയായ സുപ്രിയ മേനോന്റെ പേരാണ് പൃഥ്വിയുടെ വധുവായി പറഞ്ഞുകേള്‍ക്കുന്നത്.

ഇക്കാര്യം സ്ഥിരീകരിയ്ക്കാനായി ചില മാധ്യമപ്രവര്‍ത്തകര്‍ സുപ്രിയ മേനോന്റെ പാലക്കാട്ടെ വീട്ടില്‍ വിവരം തിരിക്കിയിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് തീര്‍ത്തും അസാധാരണമായ രീതിയിലാണ് വീട്ടുകാര്‍ പെരുമാറിയത്. തങ്ങള്‍ക്ക് അങ്ങനെയൊരു മകളില്ലെന്നും കല്യാണക്കാര്യമൊന്നും അറിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. മാധ്യമസംഘം കാര്യമറിയാതെ മടങ്ങുകയും ചെയ്തു.

എന്തായാലും മെയ് ഒന്നിനു കൊച്ചിയില്‍ ലെ മെറിഡിയന്‍ ഹോട്ടലില്‍ പൃഥ്വിയുടെ കുടുംബം ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അതേ സമയം പൃഥ്വിരാജിന്റെ വിവാഹ നിശ്ചയമോ അല്ലെങ്കില്‍ വിവാഹം തന്നെയോ തിങ്കളാഴ്ച നടക്കുമെന്നും അറിയുന്നു. പാലക്കാട്ടുള്ള ഒരു റിസോര്‍ട്ടില്‍ വെച്ചായിരിക്കും ഈ ചടങ്ങ്. വിവാഹം ഒരു സംഭവമാക്കാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും അതാണ് ഇങ്ങനെയൊരു മറ നിര്‍ത്തുന്നതെന്നും പറയപ്പെടുന്നു. എന്തായാലും തിങ്കളാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Prithviraj is likely to tie the knot today (April 25) at a "hush-hush wedding" at a resort near Palakkad. Though some sources swear the star is getting engaged and the wedding will happen at a temple later.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam