»   » താന്തോന്നിയെ വെട്ടിമുറിച്ചു

താന്തോന്നിയെ വെട്ടിമുറിച്ചു

Posted By:
Subscribe to Filmibeat Malayalam
Thanthonni
കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ പൃഥ്വിരാജിന്റെ താന്തോന്നിയ്ക്ക് മേല്‍ കത്രിക വെച്ചു. റിലിസിങിന് ശേഷം നടത്തിയ റീ എഡിറ്റിങില്‍ 15 മിനിറ്റോളമാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ പഴയകാല ചിത്രങ്ങളെ ഓര്‍മ്മിപ്പിയ്ക്കും വിധം ചില രംഗങ്ങള്‍ താന്തോന്നിയില്‍ സംവിധായകന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഉള്‍പ്പെടുത്തിയിരുന്നു. ഇത് ലാലിന്റെ ആരാധകരെ പ്രകോപിപ്പിയ്ക്കുന്നതിന് പുറമെ ഇരുതാരങ്ങളും തമ്മിലുള്ള താരതമ്യത്തിനും ഇത് വഴിവെച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് റീ എഡിറ്റിങ് നടത്തിയിരിക്കുന്നത്.

ലാലിന്റെ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നും മമ്മൂട്ടി നായകനാവുന്ന പ്രമാണിയും തിയറ്ററുകളിലെത്തുന്നതോടെ ബോക്‌സ് ഓഫീസില്‍ പിടിച്ചു നില്‍ക്കാന്‍ താന്തോന്നി കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam