»   » റഹ്മാന്റെ പകരം

റഹ്മാന്റെ പകരം

Posted By:
Subscribe to Filmibeat Malayalam
Rahman
ഒരു കാലത്ത് മലയാളസിനിമയുടെ ട്രെന്റ് ഹീറോ ആയിരുന്ന റഹ്മാന്‍, നിറഞ്ഞ ആത്മവിശ്വാസത്തോടെ തിരിച്ചെത്തി മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിരുന്നു.

നായകനായും ഒന്നു രണ്ട് ചിത്രങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും അവ കാര്യമായ വിജയം കണ്ടില്ല. നിരവധി ശ്രദ്ധേയകഥാപാത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങളില്‍ കയറികൂടിയ റഹ്മാന് മലയാളത്തില്‍ വീണ്ടും ബ്രെയ്ക്ക് വന്നുവോ എന്ന് സംശയമുയര്‍ന്നിരുന്നു.

ആ സംശയങ്ങളെ ഇല്ലാതാക്കികൊണ്ട് ശക്തമായ പ്രമേയം വിഷയമാകുന്ന പകരം എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായ് റഹ്മാന്‍ എത്തുന്നു.സൂര്യകാന്ത് എന്ന പുതുമുഖ നായകനാണ് ചിത്രത്തിലെങ്കിലും നായക തുല്യകഥാപാത്രമാണ് റഹ്മാന്.

തീവ്രവാദത്തിന്റെ പാശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബകഥയാണ് പകരം പറയുന്നത്. സാലി ഗാര്‍ഡ്‌നര്‍ പിക്‌ച്ചേഴ്‌സിന്റെ
ബാനറില്‍ എസ്. ഹരി പെരുകാവും ഡോക്ടര്‍ ശിവകുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ശ്രീവല്ലഭന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.

പ്രശസ്ത സംഗീത സംവിധായകന്‍ എം. ജി. രാധാകൃഷ്ണന്‍ അവസാനമായി ഈണമിട്ട പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. യേശുദാസ്, വിജയ് യേശുദാസ്, രവി ശങ്കര്‍, മഞ്ജരി, ശ്വേത മോഹന്‍, എന്നിവര്‍ പാടുന്നു. തിരക്കഥ,
സംഭാഷണം ടി. പി. ദേവരാജന്‍. ഛായാഗ്രഹണം ആര്‍. ശെല്‍വ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി. എസ്. കാശ്മീര്‍, തിരുവനന്തപുരം, കുട്ടനാട്, എന്നീ ലൊക്കേഷനുകളിലായ് ഡിസംബര്‍ ആദ്യവാരം പകരത്തിന്റെ ചത്രീകരണം ആരംഭിക്കും.

English summary
Actor Rahman plays a leading role in Sreevallabhan's new movie "Pakaram''.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X