ഐറ്റം സോങുമായി രഞ്ജിത?

ഇപ്പോഴിതാ നടി ഒരു കന്നഡ ചിത്രത്തിലേക്കും നടി കരാറൊപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍. രാംപ്രകാശ് സംവിധാനം ചെയ്യുന്ന ശിവകാശി എന്ന ചിത്രത്തിലാണ് രഞ്ജിത അഭിനയിക്കുന്നത്.
ശിവകാശിയില്‍ ഒരു ഐറ്റം ഡാന്‍സ് രംഗത്തിലാണ് രഞ്ജിത പ്രത്യക്ഷപ്പെടുന്നതെന്നും അറിയുന്നു. അധികമാരും അറിയാതെ ചുരുക്കം ടെക്‌നീഷ്യന്‍മാരുമാരുടെ സഹായത്തോടെയായിരുന്നു ഗാനരംഗത്തിന്റെ ഷൂട്ടിങ് നടത്തിയത്. ഗാനരംഗത്തിന്റെ ഷൂട്ടിങ് എവിടെ എപ്പോള്‍ എന്ന കാര്യങ്ങളൊക്കെ അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചു.
കന്നഡ ചിത്രമായ അഗ്നി ഐപിഎസില്‍ രഞ്ജിത നേരത്തെ അഭിനയിച്ചിരുന്നു. ചില ടിവി അഭിമുഖങ്ങളിലും പങ്കെടുത്ത നടി വെള്ളിത്തിരയില്‍ വീണ്ടും സജീവമാവുമെന്ന സൂചനകളാണ് നല്‍കുന്നത്.


Click it and Unblock the Notifications











