»   » സിനിമാക്കഥയുമായി ദിലീപ്‌

സിനിമാക്കഥയുമായി ദിലീപ്‌

Posted By:
Subscribe to Filmibeat Malayalam
Dileep
സിനിമയ്‌ക്കുള്ളിലെ കഥ സിനിമാക്കാര്‍ക്ക്‌ എത്ര പറഞ്ഞാലും മതിവരാത്ത ഒന്നാണ്‌. അത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ഏറെ താത്‌പര്യമാണ്‌. ഈ ജനുസ്സില്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയം തന്നെയാണ്‌ ഇതിന്‌ പ്രധാന തെളിവ്‌.

ഇപ്പോഴിതാ ദിലീപും ഒരു സിനിമാക്കഥയില്‍ നായകനാവാനുള്ള ഒരുക്കത്തിലാണ്‌. സഞ്‌ജീവ്‌ ലാല്‍ സംവിധാനം ചെയ്യുന്ന ഫിലിം സ്റ്റാറിലൂടെയാണ്‌ ദിലീപ്‌ സിനിമാക്കഥയുമായി വെള്ളിത്തിരയിലെത്തുന്നത്‌. എസ്‌ സുരേഷ്‌ ബാബു തിരക്കഥ രചിയ്‌ക്കുന്ന ചിത്രത്തില്‍ കലാഭവന്‍ മണിയും നായകതുല്യ പ്രധ്യാന്യ കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്‌.

നര്‍മ്മത്തിലൂന്നിയുള്ള കഥയാണ്‌ ഫിലിം സ്റ്റാറിലൂടെ പറയുന്നത്‌. ദാദാ സാഹിബ്‌, താണ്ഡവം, സ്വര്‍ണം എന്നീ സിനിമകള്‍ക്ക്‌ ശേഷ സുരേഷ്‌ ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ഈ വര്‍ഷാവസാനം ആരംഭിയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

വെള്ളിത്തിരയിലെ ഹിറ്റ്‌ കോമ്പിനേഷനായ ദിലീപ്‌-മണി ടീമിനെ വെച്ച്‌ മറ്റൊരു ഹിറ്റൊരുക്കുകയാണ്‌ സഞ്‌ജീവ്‌ ലാലിന്റെ പ്ലാന്‍. തിരക്കഥ പൂര്‍ത്തിയായാലുടന്‍ ചിത്രത്തിലെ താരനിര്‍ണയം നടക്കും. സ്വലേയുടെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കിയ ദിലീപ്‌ ഇപ്പോള്‍ കമലിന്റെ ആഗതനില്‍ അഭിനയിക്കുകയാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam