»   » ഹാംലറ്റിന് മലയാളഭാഷ്യം- കര്‍മയോഗി

ഹാംലറ്റിന് മലയാളഭാഷ്യം- കര്‍മയോഗി

Posted By:
Subscribe to Filmibeat Malayalam
Karmayogi
ഷേക്‌സ്പിയറുടെ വിശ്വവിഖ്യാത നാടകമായ ഹാംലറ്റിനെ ഉപജീവിച്ച് കേരളീയ പശ്ചാത്തലാത്തില്‍ ഒരുക്കിയ കര്‍മയോഗി തിയറ്ററുകളിലേക്ക്. ഇംഗ്ലീഷ് ക്ലാസിക്ക് ഡ്രാമയായ ഹാംലറ്റിന്റെ തീവ്രത ചോര്‍ന്നുപോകാതെ പാരമ്പര്യം, മനുഷ്യബന്ധങ്ങള്‍ , ധനം, ഏറ്റുമുട്ടല്‍ എന്നിങ്ങനെ മനുഷ്യജീവിതം അഭീമുഖീകരിയ്ക്കുന്ന വിവിധതലങ്ങളിലൂടെയെല്ലാം കര്‍മയോഗി കടന്നുപോകുന്നു.


ഇന്ദ്രജിത്ത്, സൈജുകുറുപ്പ്, തലൈവാസല്‍ വിജയ്, അശോകന്‍ , എം ആര്‍ ഗോപകുമാര്‍ , പത്മിനി കോലാപ്പുരി, നിത്യ മേനോന്‍ എന്നിങ്ങനെ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ വി കെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ 'കളിയാട്ടം' ഫെയിം ബല്‍റാം മട്ടന്നൂരിന്റേതാണ്. അസൂയ, ആര്‍ത്തി, സംശയം, ചതി, പ്രതികാരം, എന്നിങ്ങനെയുള്ള വികാരങ്ങളും വിചാരങ്ങളും സിനിമയില്‍ തീവ്രതയോടെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മനുഷ്യജന്മത്തിലെ നഷ്ട പ്രതാപങ്ങളുടെയും പ്രക്ഷുബ്ധാവസ്ഥയുടെയും വീഥികളിലൂടെ സഞ്ചരിക്കുകയുംചെയ്യുന്നു.

ഫ്യൂഡല്‍ കാലഘട്ടത്തെ ആസ്പദമാക്കിയുള്ള അത്യന്തം ദുഃഖപര്യവസായിയായ കഥ ചലച്ചിത്രനിര്‍മാണരംഗത്തെ നവാഗതരായ ക്രിയേറ്റീവ് ലാന്‍ഡ് പിക്‌ച്ചേഴ്‌സാണ്് സ്‌ക്രീനിലെത്തിക്കുന്നത്.

ഷേക്‌സ്പീരിയന്‍ ഭാവനാലോകത്തേക്ക് ജാലകം തുറക്കുന്ന കര്‍മയോഗി ചലച്ചിത്രവ്യവസായത്തില്‍ പുതിയൊരു നാഴികക്കല്ലാവുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ പരസ്യങ്ങള്‍ ആവിഷ്‌ക്കരിച്ച ക്രിയേറ്റീവ് ലാന്‍ഡ് ഏഷ്യയുടെ ഇന്ത്യന്‍ സിനിമാരംഗത്തെ ചുവടുവെയ്പ്പാണ് ക്രിയേറ്റീവ് ലാന്‍ഡ് പിക്‌ചേഴ്‌സ് എന്ന് ക്രിയേറ്റീവ് ലാന്‍ഡ് ഏഷ്യ സ്ഥാപകനും ചെയര്‍മാനുമായ സാജന്‍ രാജ് കുറുപ്പ് പറഞ്ഞു.

English summary
On behalf of Creativeland Pictures, I would like to introduce our first movie ‘Karmayogi’- An adaptation of Shakespeare’s Hamlet.With this Creativeland enters the Film Industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam