»   » ലിംഗുസ്വാമിയ്ക്ക് ചിന്പുവിന്റെ മറുപടി

ലിംഗുസ്വാമിയ്ക്ക് ചിന്പുവിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam
Simbu
ലിംഗുസ്വാമി ചിത്രത്തില്‍ നിന്നും പുറത്തായ വാര്‍ത്തകള്‍ പ്രചരിയ്ക്കവെ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് നടന്‍ ചിലന്പരശന്‍ രംഗത്തെത്തി. ലിംഗുസ്വാമി നിരത്തിയ വാദങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിക്കൊണ്ടാണ് ചിന്പു തിരിച്ചടിയ്ക്കുന്നത്.

ഗൗതം മേനോന്റെ വിണ്ണൈ താണ്ടി വരുവായ് യുടെ വന്‍വിജയത്തിന് ശേഷം പുതിയൊരു ട്രാക്കിലേക്ക് നീങ്ങാന്‍ ചിമ്പു തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ലിംഗുസ്വാമിയുടെ തിരുപ്പതി ബ്രദേഴ്‌സില്‍ അഭിനയിക്കാമെന്നും ഏറ്റിരുന്നു. ഭൂപതി പാണ്ഡ്യനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

പിന്നീട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ദയാനിധി അളഗിരിയുടെ ക്ലൗഡ് 9 നിര്‍മ്മിയ്ക്കുന്ന ചിത്രം ലിംഗുസ്വാമി തന്നെ സംവിധാനം ചെയ്യുമെന്ന് പിന്നീട് പ്രഖ്യാപനമുണ്ടായി.

യഥാര്‍ത്ഥത്തില്‍ താന്‍ ക്ലൗഡ് 9നുമായി കരാറൊപ്പിട്ടിട്ടില്ലെന്ന് ചിന്പു പറയുന്നു. എന്നാല്‍ അളഗിരി തന്റെ അടുത്ത സുഹൃത്തായതിനാല്‍ ഇതൊന്നും കാര്യമാക്കിയില്ല. അതേ സമയം പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവുന്നതിനായി നൂറ് ദിവസത്തോളം താന്‍ കാത്തിരുന്നു. എന്നാല്‍ തിരക്കഥയൊരുക്കുന്ന കാര്യത്തില്‍ സ്വാമി വീഴ്ച വരുത്തി. ഈ സാഹചര്യത്തിലാണ് വാനം എന്നൊരു ചിത്രം പെട്ടെന്ന് തുടങ്ങാന്‍ തീരുമാനിച്ചത്. ഇക്കാര്യം അളഗിരിയെ അറിയിച്ചിരുന്നുവെന്നും ചിന്പു പറയുന്നു.
സെപ്റ്റംബര്‍ ഒന്നാവുന്പോഴേക്കും പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങാമെന്ന് അഴഗിരി ഉറപ്പു നല്‍കി. അതു താന്‍ സമ്മതിയ്ക്കുകയും ചെയ്തു.

എന്നാലിപ്പോള്‍ കേള്‍ക്കുന്നത് താന്‍ ലിംഗുസ്വാമി ചിത്രത്തില്‍ നിന്നും പുറത്തായ കാര്യമാണ്. ഒരു സിനിമ തുടങ്ങാന്‍ വേണ്ടി നൂറുദിവസം കാത്തിരുന്നിട്ട് അതില്‍ നിന്ന് പുറത്തായെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് ചിന്പു പറയുന്നു. എനിയ്ക്ക് പകരം മറ്റൊരു താരത്തെ തേടുന്ന കാര്യം ഒരിയ്ക്കലും അംഗീകരിയ്ക്കാനാവില്ല. ഇതൊരു അണ്‍പ്രൊഫഷണലായ സംഭവമാണ് ചിന്പു പറയുന്നു.

തന്നോട് ആലോചിയ്ക്കാതെ പുതിയൊരു സിനിമയുമായി സഹകരിച്ച ചിന്വുവിനെ തന്റെ പ്രൊജക്ടില്‍ നിന്ന് പുറത്താക്കിയെന്ന് കഴിഞ്ഞ ദിവസം ലിംഗുസ്വാമി പ്രഖ്യാപിച്ചിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam