»   » മമ്മൂട്ടി ചിത്രത്തില്‍ സോണിയ അഗര്‍വാള്‍

മമ്മൂട്ടി ചിത്രത്തില്‍ സോണിയ അഗര്‍വാള്‍

Posted By:
Subscribe to Filmibeat Malayalam
Sonia Agarwal
മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഒരുക്കുന്ന ഡബിള്‍സില്‍ കോളിവുഡ് ഗ്ലാമര്‍ താരം സോണിയ അഗര്‍വാളും. ഡബിള്‍സിലെ ഒരു ഗാനരംഗത്തിലാണ് സോണിയ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് സോണിയ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.

സുബ്രഹ്മണ്യപുരം ഫെയിം ജെയിംസ് വാസന്തന്‍ സംഗീതം പകരുന്ന ഈ ഗാനത്തില്‍ റോമയും റീമ കല്ലിങ്ങലും ചുവട് വെയ്ക്കുന്നുണ്ട്. ബാംഗ്ലൂരിലാണ് ഈ ഗാനരംഗത്തിന്റെ ചിത്രീകരണം നടക്കുക.

മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തപസ്സിയാണ് നായിക. ഡബിള്‍സിന്റെ ചിത്രീകരണം പോണ്ടിച്ചേരിയില്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

English summary
The latest Mammootty movie in the sets 'Doubles' will feature Tamil star Sonia Agarwal in one of its songs. The actress who is for the first time appearing in a Mollywood movie, will be featured in an important song that will also have Roma and Reema Kallingal to catchup the steps. This song set to music by James Vasanthan will be shot in the coming weeks in Bangalore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam