»   » മോഹന്‍ലാല്‍ ശിക്കാറിനൊരുങ്ങുന്നു

മോഹന്‍ലാല്‍ ശിക്കാറിനൊരുങ്ങുന്നു

Subscribe to Filmibeat Malayalam
Mohanlal
"ഗോദാവരിയില്‍ നിന്ന് ഒരു താക്കീത്. ആരെയും ചാമ്പലക്കാന്‍ കെല്‍പ്പുള്ള ആ തീക്കാറ്റ്്, മലകളും പുഴകളും കടന്ന് സമതലങ്ങള്‍ താണ്ടി ഒടുവില്‍ ചിറ്റാഴം ഗ്രാമത്തിലെത്തുന്നു. അതോടെ ഇരയും വേട്ടക്കാരനും നേര്‍ക്കുനേര്‍" -ശിക്കാര്‍ ഇവിടെ തുടങ്ങുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി എം പ്തമകുമാര്‍ ഒരുക്കുന്ന ശിക്കാര്‍ പറയുന്നത് പ്രതികാരത്തിന്റെ കഥയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം സരോവരം ഹോട്ടലില്‍ നടന്നു. ചടങ്ങുകളില്‍ മോഹന്‍ലാലും പങ്കെടുത്തിരുന്നു.

തീര്‍ത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെ നായകകഥാപാത്രമായ ബലരാമനെ അവതരിപ്പിയ്ക്കുന്നത്. കാടിനുള്ളിലെ ഈറ്റക്കോളനിയിലെ ലോറി ഡ്രൈവറാണ് ബലരാമന്‍. ലാലിന്റെ മകളായെത്തുന്നത് അനന്യയാണ്. ജഗതി, മുകേഷ്, ഇന്നസെന്റ്്, രേവതി, ലക്ഷ്മി ഗോപാലസ്വാമി, തലൈവാസല്‍ വിജയ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍.

ശ്രീരാജ് സിനിമയുടെ ബാനറില്‍ കെകെ രാജഗോപാല്‍ നിര്‍മ്മിയ്ക്കുന്ന ശിക്കാറിന്റെ കഥ തിരക്കഥ സംഭാഷണം എസ് സുരേഷ് ബാബുവാണ് നിര്‍വഹിയ്ക്കുന്നു. ഗിരീഷ് പുത്തേഞ്ചേരിയുടെ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിയ്ക്കുന്നത് എം ജയചന്ദ്രനാണ് മനോജ്പിള്ളയാണ് ക്യാമറമാന്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam