»   » സൂപ്പര്‍താരങ്ങള്‍ ഉത്തരവാദിത്വം കാണിക്കണം

സൂപ്പര്‍താരങ്ങള്‍ ഉത്തരവാദിത്വം കാണിക്കണം

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
കിങ് ആന്റ് കമ്മീഷണര്‍ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. രണ്ടു സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് അതിലെ കിടിലന്‍ ഡയലോഗുകള്‍ തന്നെയാണെന്ന് പ്രേക്ഷകരും സമ്മതിക്കും.

സ്‌ക്രീനിലേതു പോലെ തീപാറുന്ന ഡയലോഗുകള്‍ ചിത്രത്തിന്റെ ലൊക്കേഷനിലുമുണ്ടായിരുന്നുവോ എന്ന സംശയം സ്വാഭാവികമായും സിനിമാപ്രേമികള്‍ക്കിടയിലുണ്ടാവാം.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ തനിക്കും മമ്മൂട്ടിയ്ക്കുമിടയില്‍ ഒരു തരത്തിലുമുള്ള സുപ്പീരിയോറിറ്റി കോപ്ലക്‌സ് ഉണ്ടായിരുന്നില്ലെന്ന് സുരേഷ് ഗോപി പറയുന്നു.

നടനെന്ന നിലയില്‍ മമ്മൂട്ടിയോട് ബഹുമാനമാണുള്ളത്. അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതില്‍ സന്തോഷമേയുള്ളൂ. തങ്ങള്‍ക്ക് ഇരുവര്‍ക്കും മലയാള സിനിമയില്‍ അവരവരുടേതായ സ്ഥാനങ്ങളുണ്ട്. താന്‍ അതില്‍ തൃപ്തനാണെന്നും സുരേഷ് ഗോപി പറയുന്നു.

സൂപ്പര്‍താരങ്ങള്‍ സമൂഹത്തോട് ഉത്തരവാദിത്വം കാണിക്കണമെന്നും നടന്‍. പ്രേക്ഷകരില്‍ പലരും നടന്‍മാരെ തങ്ങളുടെ റോള്‍ മോഡലായാണ് കാണുന്നത്. തങ്ങളുടെ പ്രവര്‍ത്തി മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമ്പോള്‍ അതിനനുസരിച്ച് ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ സൂപ്പര്‍താരങ്ങള്‍ തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

English summary
A lot of people consider the actors as their role models and look up to them for guidance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam