»   » മമ്മൂട്ടിയുടെ രുചി തേടി ട്രാവല്‍ ആന്റ് ലിവിങ്

മമ്മൂട്ടിയുടെ രുചി തേടി ട്രാവല്‍ ആന്റ് ലിവിങ്

Posted By:
Subscribe to Filmibeat Malayalam
Taste Of Mammootty
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ രുചിതേടി ഡിസ്‌കവറിയുടെ ട്രാവല്‍ ആന്റ് ലിവിങ് സംഘം കേരളത്തില്‍. മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട രുചിഭേദങ്ങളെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പരിപാടി ഒരുക്കാനാണ് മമ്മൂട്ടിയെ തേടി ഡിസ്‌ക്കവറി ചാനല്‍ സംഘം എത്തിയത്. വിഭവങ്ങളില്‍ പുട്ടും മീന്‍കറിയുമാണ് താരങ്ങള്‍.

ചാനല്‍ പ്രവര്‍ത്തകനായ ആന്റ്ണി ബോഡേയും സംഘവുമാണ് മമ്മൂട്ടിയിലൂടെ കേരളത്തിന്റെ പ്രിയവിഭവങ്ങള്‍ ക്യാമറയിലാക്കാന്‍ വന്നിരിക്കുന്നത്. ലോകപ്രശസ്ത അവതാരകനാണ് ആന്റണി ബോഡേ.

എന്തായാലും പരിപാടികഴിയുമ്പോഴേയ്ക്കും കേരളത്തിലെ വിഭവങ്ങള്‍ മാത്രമല്ല സൂപ്പര്‍ താരത്തേയ്ക്കും ആന്റണിയ്ക്ക് നന്നേ ബേധിച്ചു. കേരളത്തിന്റെ മികച്ച വക്താവാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹം പറയുന്നത്.

കൊച്ചിയില്‍ പോക്കിരിരാജയുടെ സെറ്റില്‍ എത്തിയാണ് ഡിസ്‌ക്കവറി സംഘം മമ്മൂട്ടിയുടെ ഭക്ഷണപ്രിയങ്ങളും കേരളത്തിന്റെ രുചിഭേദങ്ങളും ചോദിച്ചറിഞ്ഞത്.

തനിക്ക് കഴിക്കാനായി സെറ്റില്‍ കൊണ്ടുവന്ന പുട്ടും മീന്‍കറിയും ആന്റണിയും സംഘവുമായി പങ്കുവെച്ച് മമ്മൂട്ടി കഴിച്ചു. ആന്റണിയുടെയും സംഘത്തിന്റെയും കേരളീയ പാചകം സംബന്ധിച്ച സംശയങ്ങള്‍ക്ക് മമ്മൂട്ടി വിശദമായി തന്നെ മറുപടിയും നല്കി.

തേങ്ങ പ്രധാനമാണെന്നതുള്‍പ്പെടെ കേരളീയ ഭക്ഷണത്തിന്റെ പ്രത്യേകതകളെല്ലാം മമ്മൂട്ടി ആന്റണിയ്ക്കും സംഘത്തിന് വിശദമായി പറഞ്ഞുകൊടുത്തു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam