»   » കാസനോവയിലേക്ക് വിക്രമും?

കാസനോവയിലേക്ക് വിക്രമും?

Posted By:
Subscribe to Filmibeat Malayalam
Mohanlal-Vikram
മോഹന്‍ലാലിന്റെ പ്രസ്റ്റീജ് പ്രൊജക്ടായ കാസനോവയില്‍ കോളിവുഡ് താരം വിക്രം അഭിനയിച്ചേക്കുമെന്ന് സൂചന.

കൂറ്റന്‍ ബജറ്റില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രം അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനെ സഹകരിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

കുറച്ച് ദിവസം മുമ്പ് ചെന്നൈയില്‍ റോഷന്‍ ആന്‍ഡ്രൂസും വിക്രമും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റോഷന്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ട വിക്രം സിനിമ ചെയ്യാമെന്നും സമ്മതിച്ചു. സംസാരത്തിനിടെ കാസനോവയെക്കുറിച്ചുള്ള കാര്യങ്ങളും റോഷന്‍ വിക്രമിനോട് പറഞ്ഞു. സാധിയ്ക്കുമെങ്കില്‍ സിനിമയില്‍ വിക്രം ഒരു അതിഥി വേഷം ചെയ്യണമെന്നും റോഷന്‍ അഭ്യര്‍ത്ഥിച്ചു.

ഇതിന് യെസ് ഓര്‍ നോ പറയാന്‍ വിക്രം തയാറായില്ലത്രേ. ആലോചിയ്ക്കാമെന്നൊരു മറുപടി മാത്രമാണ് ലഭിച്ചത്. വിക്രം യെസ് മൂളുകയാണെങ്കില്‍ തെന്നിന്ത്യയിലെ താരരാജക്കന്മാര്‍ വെള്ളിത്തിരയില്‍ ഒന്നിയ്ക്കാനുള്ള വേദിയായി കാസനോവ മാറും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam