»   » മൂടിവെക്കാനൊന്നുമില്ല--കാവ്യയുടെ രക്ഷിതാക്കള്‍

മൂടിവെക്കാനൊന്നുമില്ല--കാവ്യയുടെ രക്ഷിതാക്കള്‍

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
കാവ്യാമാധവന്റെ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനായി തങ്ങള്‍ കോടതിയെ സമീപിക്കുകയോ അഭിഭാഷകനെ കാണുകയോ ചെയ്‌തിട്ടില്ലെന്നു താരത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ മകളുടെ ദാമ്പത്യ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്ന്‌ സമ്മതിച്ച അവര്‍ ഇത്‌ പരിഹരിയ്‌ക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചു വരികയാണെന്നും അറിയിച്ചു. പരിഹരിയ്‌ക്കാന്‍ സാധിയ്‌ക്കാത്ത പ്രശ്‌നങ്ങളാണെങ്കില്‍ അപ്പോള്‍ വേണ്ടത്‌ ചെയ്യും.

കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നു മൂടിവെയ്‌ക്കേണ്ട യാതൊരു രഹസ്യവും കാവ്യയുടെ ജീവിതത്തിലില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കാവ്യ ആത്മഹത്യ ശ്രമം നടത്തിയെന്ന്‌ സായാഹ്‌നപത്രത്തില്‍ വാര്‍ത്ത കണ്ട്‌ പരിഭ്രാന്തരായി ഞങ്ങളുടെ ബന്ധുക്കള്‍ നീലേശ്വരത്തു നിന്നു വിളിച്ചു. എന്തു മറുപടിയാണ്‌ ഞങ്ങള്‍ അവര്‍ക്കു നല്‍കുക?. എന്റെ മകള്‍ എറണാകുളത്തെ വീട്ടിലുണ്ട്‌. ഇങ്ങനെ വാര്‍ത്ത നല്‍കുന്നവര്‍ക്ക്‌ എന്താണു ഞങ്ങള്‍ക്ക്‌ പറയാനുള്ളതെന്നതെങ്കിലും കേള്‍ക്കാമായിരുന്നു - കാവ്യയുടെ അമ്മ ശ്യാമള പറഞ്ഞു.

കാവ്യ മാധവന്റെ ദാമ്പത്യ ജീവതത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്തകള്‍ സ്ഥിരീകരിയ്‌ക്കുന്ന വാക്കുകളാണ്‌ നടിയുടെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്‌. കാവ്യ സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഭര്‍ത്താവ്‌ നിഷാല്‍ നടത്തിയ ശ്രമങ്ങളും സാമ്പത്തികപ്രശ്‌നങ്ങളുമാണ്‌ വേര്‍പിരിയലിനു വഴിയൊരുക്കുന്നതെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam