»   » ആരാവും മാര്‍ത്താണ്ഡ വര്‍മ്മ?

ആരാവും മാര്‍ത്താണ്ഡ വര്‍മ്മ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/24-who-will-play-marthanda-varma-2-aid0032.html">Next »</a></li></ul>
Mohanlal and Prithviraj
ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പി മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്. മാര്‍ത്താണ്ഡ വര്‍മ്മ എന്ന പേരില്‍ തന്നെയാണ് കേരള ചരിത്രത്തിലെ പ്രമുഖനായ ഈ രാജാവിന്റെ ജീവിതം ചലച്ചിത്രമാക്കപ്പെടുന്നത്. സംവിധായകന്‍ കെ ശ്രീകുമാറാണ് ബൃഹത്തായ ദൗത്യത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്.

ചരിത്രപുരുഷന്റെ ജീവിതം സിനിമയാകുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയെ അവതരിപ്പിയ്ക്കാനുള്ള നിയോഗം ആര്‍ക്കാണുണ്ടാവുക. മലയാള സിനിമ ഏറെ ആകാംക്ഷയോടെയാണ് ഈ ചോദ്യത്തിനുത്തരം കാത്തിരിയ്ക്കുന്നത്. മലയാളത്തിലെ നാല് സൂപ്പര്‍താരങ്ങളെയും ഈ സിനിമയിലേക്ക് പരിഗണിച്ചുവെന്നാണ്് റിപ്പോര്‍ട്ടുകള്‍.

ഈ സിനിമയുടേതെന്ന് പേരില്‍ ആദ്യംപുറത്തുവന്ന പോസ്റ്ററുകളില്‍ സൂപ്പര്‍താരം മമ്മൂട്ടിയാണ് നിറഞ്ഞുനിന്നത്. പഴശ്ശിരാജയെ മമ്മൂട്ടി അവിസ്മരണീയമാക്കിയതോടെയാണ് മാര്‍ത്താണ്ഡ വര്‍മ്മയിലും മമ്മൂട്ടി തന്നെ നായകനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.

എന്നാല്‍ താരനിര്‍ണയം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് സിനിമയുടെ അണിയറക്കാര്‍ നല്‍കുന്ന സൂചന. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മുതിര്‍ന്ന താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥ്വിരാജിനെയും ഇപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു.

സംവിധായകന്‍ ശ്രീകുമാറിനെ സംബന്ധിച്ചിടത്തോളം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു ഫസ്റ്റ് ചോയ്‌സ്. എന്നാല്‍ ഡേറ്റ് ക്ലാഷുണ്ടാവുമെന്നതിനാല്‍ മോഹന്‍ലാല്‍ പ്രൊജക്ടിലേക്ക് വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത പേജില്‍
പഴയ ഉടക്ക്; മമ്മൂട്ടി മാര്‍ത്താണ്ഡനാവില്ല

<ul id="pagination-digg"><li class="next"><a href="/news/24-who-will-play-marthanda-varma-2-aid0032.html">Next »</a></li></ul>
English summary
With four superstars vying for the role, the audience is waiting to see who will finally play the legendary Travancore king onscreen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam