»   » മികച്ച ചിത്രം കുട്ടിസ്രാങ്ക്;നടന്‍ അമിതാഭ് ബച്ചന്‍

മികച്ച ചിത്രം കുട്ടിസ്രാങ്ക്;നടന്‍ അമിതാഭ് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
National Awards for Kutty Srank, Amitabh, Rituparno
2009ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ മലയാളത്തിന്റെ മുന്നേറ്റം. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത മലയാള ചിത്രം കുട്ടിസ്രാങ്ക്' മികച്ച സിനിമയ്ക്കുള്ള സുവര്‍ണകമലം ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച ഛായാഗ്രഹണം (അഞ്ജലി ശുക്ല), മികച്ച തിരക്കഥ (പി.എഫ്. മാത്യൂസ്, ഹരികൃഷ്ണ). വസ്ത്രാലങ്കാരം (ജയകുമാര്‍) എന്നിവയാണ് കുട്ടിസ്രാങ്ക് സ്വന്തമാക്കിയത്.

'പാ' എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി. അദ്ദേഹത്തിന്റെ മൂന്നാമത്തെ ദേശീയ പുരസ്‌കാരമാണിത്. (91ല്‍ അഗ്‌നിപഥ്, 2006ല്‍ ബ്ലാക്ക്). അനന്യ ചാറ്റര്‍ജിയാണ് മികച്ച നടി (ബംഗാളി ചിത്രം അബൊഹൊമാന്‍). ഇതേ ചിത്രം സംവിധാനം ചെയ്ത ഋതുപര്‍ണ ഘോഷാണ് മികച്ച സംവിധായകന്‍.

ഹരിഹരന്‍ സംവിധാനം ചെയ്ത കേരള വര്‍മ പഴശ്ശിരാജയാണ് മികച്ച മലയാളചിത്രം. പഴശ്ശിരാജയ്ക്കും നാല് അവാര്‍ഡുകളുണ്ട്. മികച്ച ശബ്ദമിശ്രണം (റസൂല്‍ പൂക്കുട്ടി), മികച്ച പശ്ചാത്തല സംഗീതം (ഇളയരാജ), മികച്ച എഡിറ്റിങ് (ശ്രീകര്‍ പ്രസാദ്) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

മൊത്തം പതിനൊന്ന് അവാര്‍ഡുകളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്. കേശു (മികച്ച കുട്ടികളുടെ ചിത്രംസംവിധാനം ശിവന്‍), ഹസ്‌ന (ബാലനടിക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരംചിത്രം കേള്‍ക്കുന്നുണ്ടോ. സംവിധാനംഗീതു മോഹന്‍ദാസ്). സിഎസ് വെങ്കിടേശ്വരന്‍ (ചലച്ചിത്രഗ്രന്്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം) എന്നിവയാണ് മലയാളത്തെ തേടിയെത്തിയ മറ്റ് പുരസ്‌കാരങ്ങള്‍

ലാഹോറിലെ അഭിനയത്തിന് ഫാറൂഖ് ഷേയ്ഖ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. അരുന്ധതി നാഗാണ് (പാ) മികച്ച സഹനടി. ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ത്ത ത്രീ ഇഡിയറ്റ്‌സാണ് ജനപ്രീതി നേടിയ ചിത്രം. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് മലയാള ചിത്രമായ കേശുവിനൊപ്പം കന്നഡചിത്രമായ ബുട്ടാനിപ്പാര്‍ട്ടിയും പങ്കുവച്ചു.

മറ്റ് അവാര്‍ഡുകള്‍

പിന്നണി ഗായകന്‍: രൂപം ഇസ്‌ലാം
പിന്നണി ഗായിക: നിലഞ്ജന സര്‍ക്കാര്‍
സംഗീതസംവിധാനം: അമിത് ത്രിവേദി
ഗാനരചന: സ്വാനന്ദ് കിര്‍ക്കറെ
സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം: വെല്‍ഡണ്‍ അബ്ബാ
മികച്ച ബാലതാരങ്ങള്‍: ജീവ, അന്‍പുക്കരശ് (ചിത്രം: പശങ്ക)
നര്‍ഗീസ് ദത്ത് അവര്‍ഡ്: ഡല്‍ഹി 6
ഇന്ദിരാഗാന്ധി അവാര്‍ഡ്: ലാഹോര്‍
കൊറിയോഗ്രാഫി കെ ശിവശങ്കര്‍: മഗധീര

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam