»   » അമീര്‍ ഖാന്‍ യുണിസെഫ് അംബാസി‍ഡര്‍

അമീര്‍ ഖാന്‍ യുണിസെഫ് അംബാസി‍ഡര്‍

Posted By:
Subscribe to Filmibeat Malayalam
Aammer Khan,
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ട് അമീര്‍ഖാന്‍ അമീര്‍ ഖാന്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള യുഎന്‍ സംഘടനയായ യൂനിസെഫ് ബ്രാന്‍ഡ് അംബാസഡറാവുന്നു. ന്യൂട്രീഷന്‍ ആന്‍ഡ് ചൈല്‍ഡ് റൈറ്റ്‌സ് അംബാസഡറായാണ് അമീറിനെ നിയമിച്ചത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 30നു ദില്ലിയില്‍ ടക്കുമെന്നു യുനിസെഫ് അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

പോഷകാഹാര കുറവു ബാധിച്ച കുട്ടികളെക്കുറിച്ചുള്ള 'താരെ സമീന്‍ പര്‍' എന്ന ബോളിവുഡ് സിനിമയുടെ നിര്‍മാതാവും നായകനുമായിരുന്നു അമീര്‍. 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ അതിഥി ദേവോ ഭവ പരിപാടിയുടെ ഭാഗമാണിത്.

ബോളിവുഡില്‍ നല്ല സിനിമകളുടെ വക്താവായ അമീറിന് ഏറെ അഭിമാനിയ്ക്കാവുന്ന നേട്ടമാണിത്. അമീറിനു പുറമെ ബോളിവുഡില്‍നിന്ന് നടി പ്രിയങ്കാ ചോപ്രയെയും യുണിസെഫ് അംബാസഡറായി നിയമിച്ചിട്ടുണ്ട്. നേരത്തേ കുട്ടികളുടെ പോഷകാഹാര കുറവു സംബന്ധിച്ചു സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വച്ചു റെയില്‍വേ പ്രചാരണം നടത്തിയിരുന്നു. ഗോള തലത്തില്‍ ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളി, ജാക്കി ചാന്‍, പോപ് ഗായിക ഷക്കീറ, ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം എന്നിവര്‍ യൂണിസെഫ് അംബാസഡര്‍മാരാണ്.

English summary
After actors Amitabh Bachchan and Priyanka Chopra, Aamir Khan will be the latest celebrity face of Unicef in India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam