»   » ബാബുരാജ് നായകനാവുന്നു

ബാബുരാജ് നായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Baburaj
ഉപ്പും കുരുമുളകും രുചിച്ച് ബാബുരാജ് ഫാന്‍സ് ആയവര്‍ക്കൊരു സന്തോഷവാര്‍ത്ത... സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ഹാസ്യവേഷങ്ങളിലേക്ക് ചുവടുമാറ്റിയ ബാബുരാജ് നായകനാവാനൊരുങ്ങുകയാണ്. പ്രഭുവിന്റെ മക്കള്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് ഈ പഴയ വില്ലന്‍ നായകനായി അരങ്ങേറുന്നത്.

മധു, പ്രകാശ് ബാരെ, അനൂപ് ചന്ദ്രന്‍, കെബി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സ്വസികയാണ് നായിക. തൃശൂര്‍ക്കാരനായ ഒരു സാധാരണക്കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രാഞ്ചിയേട്ടന് ശേഷം അങ്ങനെ മറ്റൊരു തൃശ്ശൂരുകാരന്റെ കഥ കൂടി സിനിമയിലേക്കെത്തുകയാണ്.

നവാഗതനായ സഞ്ജീവ് അന്തിക്കാടാണ് പ്രഭുവിന്റെ മക്കളിന്റെ സംവിധായകന്‍. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ എം സിന്ധുവും സന്തോഷ് ബാലനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. തൃശൂരും ഋഷികേശിലുമായി ചിത്രീകരിയ്ക്കുന്ന സിനിമ ഏപ്രിലില്‍ തിയറ്ററുകളിലെത്തും.

English summary
Here is happy news for the Baburaj fans. The villain, who captured the hearts of Malayalis with the role of Babu in Salt N’ Pepper, gears up to play the lead role in an upcoming movie, titled Prabhuvinte Makkal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X