»   » മെട്രോ ദിലീപ് നിര്‍മ്മിക്കും; ശരത്കുമാര്‍ നായകന്‍

മെട്രോ ദിലീപ് നിര്‍മ്മിക്കും; ശരത്കുമാര്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Sharat Kumar
പഴശ്ശിരാജയിലെ സ്വാഭാവികാഭിനയത്തിലൂടെ മലയാളികലെ കയ്യിലെടുത്ത നടനാണ് ശരത് കുമാര്‍. പഴശ്ശിരാജയെന്ന വമ്പന്‍ ചിത്രത്തിന് പിന്നാലെ ക്രിസ്റ്റ്യന്‍ ബ്രദേഴ്, ഒരിടത്തൊരു പോസ്റ്റുമാന്‍ തുടങ്ങിയ ചിത്രങ്ങളിലും ശരത് അഭിനയിച്ചിരുന്നു.

എന്നാല്‍ ഈ ചിത്രങ്ങളിലെല്ലാം മറ്റു നായകന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ശരത് മലയാളത്തില്‍ നായകനായി അഭിനയിക്കുന്നു.

നടന്‍ ദിലീപ് നിര്‍മ്മിക്കുന്ന മെട്രോ എന്ന ചിത്രത്തിലാണ് ശരത്തിന്റെ നായകനായുള്ള അരങ്ങേറ്റം. മലയാളി പ്രേക്ഷകര്‍ തീര്‍ച്ചയായും ശരത്തിന്റെ നായകകഥാപാത്രം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ് ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബിനു ശേഷം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന സിനിമയാണ് മെട്രോ. നവാഗതനായ വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരത്കുമാര്‍ ഒരു പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്.

ദിലീപിനു വേണ്ടി ഒരു ത്രില്ലര്‍ ചിത്രമാണ് വ്യാസന്‍ ഒരുക്കുന്നത്. ശരത്കുമാറിനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും മെട്രോയില്‍ അണിനിരക്കും. എന്നാല്‍ ദിലീപ് ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യം തീരുമാനമായിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam