»   » സംവിധായകന്‍ പി വേണു അന്തരിച്ചു

സംവിധായകന്‍ പി വേണു അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

മുന്‍കാല ചലച്ചിത്ര സംവിധായകന്‍ പി വേണു (77) അന്തരിച്ചു. ചെന്നൈയിലെ ഷേണായി നഗറിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.

പ്രേംനസീറിനെ നായകനാക്കി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് വേണു. ഉദ്യോഗസ്ഥ, സിഐഡി നസീര്‍ തുടങ്ങിയവയായിരുന്നു പ്രധാന സിനിമകള്‍. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 16ലും പ്രേനസീര്‍ ആയിരുന്നു നായകന്‍.

വിരുതന്‍ ശങ്കു, വിരുന്നുകാരി, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ്‌വര, ആള്‍മാറാട്ടം, ബോയ്ഫ്രണ്ട്, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയവ അദ്ദേഹം സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. 1999ല്‍ റിലീസ് ചെയ്ത പാറശാല പാച്ചന്‍.. പയ്യന്നൂര്‍ പരമു എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം. ശവസംസ്‌കാരം വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കും.

English summary
Veteran Malayalam director K Venu died. He was 77. He had directed many films, including Prem Nazir starrer 'CID Nazir' and 'Udyogastha'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam