For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഹമടയില്‍ ആനക്കൊമ്പും കിട്ടും!

By Ajith Babu
|
സൂപ്പര്‍താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടന്ന വാര്‍ത്തകള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി വേട്ടയെപ്പോലെയാണ് മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഇതിന്റെ പേരില്‍ താരങ്ങളെ കുരിശിലേറ്റാനും നിശിതമായി വിമര്‍ശിയ്ക്കാനും പലരും തയാറായി.

എന്നാല്‍ ഒന്നരക്കോടി വാങ്ങുന്ന നടന്റെ വീട്ടില്‍ 20 ലക്ഷം കിട്ടിയത് വലിയ സംഭവമാണോയെന്നാണ് അവരുടെ ആരാധകര്‍ ചോദിയ്ക്കുന്നത്. റെയ്ഡിന്റെ നിജസ്ഥിതി പുറത്തുവരുംമുമ്പെ മാധ്യമങ്ങള്‍ പോലും ഈ നടന്‍മാരെ ക്രൂശിയ്ക്കുമ്പോള്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

റെയ്ഡ് നടന്ന വാര്‍ത്തയറിഞ്ഞ് ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിയ നടന്‍ മമ്മൂട്ടിയ്ക്ക് ആവേശോജ്ജ്വമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ലാലിന്റെ കാര്യത്തിലും മറിച്ചൊന്ന് ചിന്തിയ്ക്കാനാവില്ല. രാമേശ്വരത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കൊച്ചിയിലെത്തുന്ന നടനെ സ്വീകരിയ്ക്കാന്‍ ആരാധകര്‍ കാത്തിരിയക്കുകയാണ്.

ഓണ്‍ലോകത്തും സൂപ്പറുകളുടെ ഫാന്‍സ് സംഘങ്ങള്‍ സജീവമാണ്. റെയ്ഡിന് ശേഷം സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ വന്‍പിന്തുണയാണ് നടന്മാര്‍ക്ക് ലഭിയ്ക്കുന്നത്. ചില കടുത്ത ആരാധകരുടെ കമന്റുകള്‍ ലാല്‍ പടങ്ങളെ കടത്തിവെട്ടും. സിംഹമടയിലേ ആനക്കൊമ്പ് കിട്ടൂ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കിട്ടിയ വാര്‍ത്തയോടുള്ള ഫാന്‍സിന്റെ പ്രതികരണം ഇങ്ങനെ. റെയ്ഡിന് പിന്നില്‍ തമിഴ് സിനിമ മാഫിയ ആണോയെന്നും ചില ആരാധകര്‍ സംശയിക്കുന്നുണ്ട്. സത്യം ഒരു നാള്‍ പുറത്തുവരും മമ്മൂട്ടിയുടെ ദി ട്രൂത്തിലെ ഡയലോഗ് കടമെടുത്താണ് ആരാധകന്‍ തന്റെ പ്രിയനടന് പിന്തുണ പ്രഖ്യാപിയ്ക്കുന്നത്.

ഇതിലും രസകരം ഓണ്‍ലൈനില്‍ പരസ്പരം കടിച്ചുകീറുന്ന ഇരുതാരങ്ങളുടെയും ആരാധകര്‍ റെയ്ഡിന്റെ കാര്യത്തില്‍ ഒരേ മനസ്സോടെ ഒന്നിയ്ക്കുന്നതാണ്. ലാലേട്ടനും മമ്മൂക്കയ്ക്ക് വേണ്ടി ഒരുമിച്ചാണ് ഇവര്‍ ജയ് വിളിയ്ക്കുന്നത്. ലാലിനെ നിശിതമായി വിമര്‍ശിച്ച സുകുമാര്‍ അഴീക്കോടിനെ വിമര്‍ശിയ്ക്കാനും ആരാധകര്‍ മറക്കുന്നില്ല.

ഓണ്‍ലൈനില്‍ മാത്രമല്ല, മൊബൈല്‍ സന്ദേശങ്ങളിലും റെയ്ഡ് സ്‌പെഷ്യല്‍ മെസ്സേജുകള്‍ക്ക് കുറവില്ല. എന്റെ വീട്ടിലും റെയ്ഡ് നടത്തും ഞാനും ഒരു സൂപ്പര്‍സ്റ്റാണ്. മലയാളത്തിലെ മറ്റൊരു ബിഗ് സ്റ്റാറിനെ കളിയാക്കുന്ന എസ്എംഎസാണ് ഇതിലൊന്ന്.

അനന്തപുരിയിലെ നിധിവേട്ട കാലത്ത് ഒരു രസകരമായ എസ്എംഎസ് പ്രചരിച്ചിരുന്നു. ശ്രീ പത്മനാഭസ്വാമി ശബരിമല അയ്യപ്പസ്വാമിക്കയച്ച മെസ്സേജില്‍ ഇങ്ങനെ പറയുന്നു. എന്റെ സ്വത്തെല്ലാം പോയി നിന്റെ സ്വത്ത് നീ തന്നെ കാക്കണം. വെള്ളിയാഴ്ച റെയ്ഡ് വാര്‍ത്തകള്‍ പുറത്തുവന്നയുടനെ രണ്ട് ദൈവങ്ങള്‍ക്കും പകരം സൂപ്പറുകള്‍ പേരുകള്‍ വെച്ചുകൊണ്ട് എസ്എംഎസ് റിലീസാവന്‍ അധികം സമയം വേണ്ടിവന്നില്ല.

English summary
It’s like another treasure hunt, with anxious fans again going agog with wall posts on what’s in store in the safe vaults of the super stars. It looks like the treasure vaults of Sree Padmanabha have been eclipsed by the income-tax department raids on the residences of superstars Mohanlal and Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more