»   » കലവൂരിന്റെ പുതിയ സിനിമ ഫാദേഴ്‌സ് ഡേ

കലവൂരിന്റെ പുതിയ സിനിമ ഫാദേഴ്‌സ് ഡേ

Posted By:
Subscribe to Filmibeat Malayalam
Revathi
നമ്മള്‍ , ഇഷ്ടം, ഗോള്‍, ആഗതന്‍ തുടങ്ങി മികച്ച തിരക്കഥകള്‍ രചിച്ച
കലവൂര്‍ രവികുമാര്‍, ഇവിടെ ഒരു പുഴയുണ്ടായിരുന്നു എന്ന ഒരു ചിത്രവും
സംവിധാനം ചെയ്തിട്ടുണ്ട്. കലവൂരിന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു.
ഫാദേഴ്‌സ് ഡേ എന്നു പേരിട്ടിരിക്കുന്ന പുതിയചിത്രത്തിന്റെ പൂജ കഴിഞ്ഞ
ദിവസം കൊച്ചിയിലെ ബി.ടി.എച്ച് സരോവരം ഹോട്ടലില്‍ നടന്നു.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കികൊണ്ട് ചിത്രീകരിക്കുന്ന
സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, തയ്യാറാക്കുന്നത് സംവിധായകന്‍ കലവൂര്‍
രവികുമാര്‍ തന്നെയാണ്. കമല്‍, സിബിമലയില്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച ലവൂരിന്റെ ആദ്യ സിനിമ കുട്ടികള്‍ക്ക് പ്രാധാന്യം
നല്കിയ പ്രമേയമായിരുന്നു. നന്മ പ്രമോട്ട് ചെയ്യുന്ന ആ ചിത്രം
പ്രകൃതിയിലേക്ക് തുറക്കേണ്ട സമൂഹത്തിന്റെ കാഴ്ചയെക്കുറിച്ചും
പ്രതിപാദിച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു.

ആഗതനുശേഷം പുതിയ തിരക്കഥകള്‍ ഒന്നും
എഴുതാതിരുന്ന കലവൂര്‍ സ്വന്തം സിനിമയുടെ പണിപ്പുരയിലായിരുന്നു. ലാല്‍,
രേവതി, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശങ്കര്‍, ജഗതി
ശ്രീകുമാര്‍, ഇടവേള ബാബു, വിജയ്‌മേനോന്‍, സുരേഷ്‌കൃഷ്ണ, കെ.പി.എ.സി.ലളിത
തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

ഭരത് ക്രിയേഷന്‍സിന്റെ
ബാനറില്‍ ജെ.ഭരത് സാമുവല്‍ നിര്‍മ്മിക്കുന്ന ഫാദേഴ്‌സ്‌ഡേയുടെ ക്യാമറ
എസ്.ജി. രാമനാണ് നിര്‍വ്വഹിക്കുന്നത്. ഒ.എന്‍.വി, ശ്രീരേഖ എന്നിവരുടെ
വരികള്‍ക്ക് എം.ജി.ശ്രീകുമാര്‍ സംഗീതം നല്കുന്നു. എഡിറ്റിംഗ്
കെ.ശ്രീനിവാസ്, ചമയം സിനു, വസ്ത്രാലങ്കാരംസുനില്‍ റഹ്മാന്‍, ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങും.

English summary
Kalavoor ravikumar's new film named as fathers day,Kalavoor wrote screenplays fro nammal, ishtam, goal and agathen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam