»   » വിവാഹമോചനം: കാവ്യ മാധവന്‍ കോടതിയില്‍

വിവാഹമോചനം: കാവ്യ മാധവന്‍ കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
Film actress Kavya Madhavan files for divorce
കൊച്ചി: ചലച്ചിത്രതാരം കാവ്യാ മാധവന്‍ എറണാകുളത്തെ കടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. അഭിഭാഷകനോടൊപ്പം എത്തിയാണ് കാവ്യ ഹര്‍ജി നല്‍കിയത്.

ഗാര്‍ഹിക പീഢന നിയമപ്രകാരം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ എറണാകുളം ജഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക ഹര്‍ജ്ജിയും നല്‍കിയിട്ടുണ് ട്.

ഭര്‍ത്താവായ നിഷാല്‍ ചന്ദ്രമോഹനും ഭര്‍തൃവീട്ടുകാരും മാനസികമായി പീഢിപ്പിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. നിഷാലിന്റെ അമ്മ മണി മോഹന്‍, സഹോദരന്‍ ഡോക്ടര്‍ ദീപക് എന്നിവരെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

താന്‍ ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്നും മാറിത്താമസിയ്ക്കുകയാണെങ്കിലും കുടുംബാംഗങ്ങളുടെ ഭീഷണികള്‍ ഇപ്പോഴുമുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രൂരമായാണ് തന്നോട് പെരുമാറിയതെന്നും കാവ്യ ആരോപിയ്ക്കുന്നു. ഏത് നിമിഷവും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊച്ചിയിലെ പാലാരിവട്ടത്തുള്ള തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ പീഡിപ്പിച്ചേക്കാമെന്നാണ് ആശങ്ക. ഗാര്‍ഹിക പീഡനനിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളും അവര്‍ ചെയ്യാനിടയുണ്ട് അങ്ങനെയായാല്‍ താന്‍ വീണ്ടും മാനസികമായി പീഡിപ്പിയ്ക്കപ്പെടും. ഇതടക്കം ഗുരുതരമായ ആരോപണങ്ങളാണ് കാവ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മില്‍ വിവാഹം നടന്നത്. ഏതാനം ദിവസം മാത്രമേ കാവ്യ നിഷാലിനൊപ്പം കുവൈറ്റില്‍ താമസിച്ചുള്ളൂ.

കുവൈത്തിലാണ് നിഷാല്‍ ജോലി ചെയ്യുന്നത്. തനിക്കും കുടുംബത്തിനുമെതിരെ കാവ്യയുടേതായി പത്രങ്ങളില്‍വന്ന പരാമര്‍ശങ്ങള്‍ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര അടുത്തിടെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam