»   » മലയാളി ഗായികമാര്‍ എന്ത് പിഴച്ചു?

മലയാളി ഗായികമാര്‍ എന്ത് പിഴച്ചു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/25-film-industry-ignoring-malayali-singers-2-aid0166.html">Next »</a></li></ul>
Gayathri and Rimi Tomy
ഒരു മലയാളി മറ്റൊരു മലയാളിയെ ഒഴിച്ച് ബാക്കി ആരെയും ബഹുമാനിക്കും, വിശ്വസിക്കും, കയ്യയച്ച് സഹായിക്കും. മലയാളികളുടെ ഈ പൊതുസ്വഭാവം സിനിമയുടെ കാര്യത്തിലായാലാലും സംഭവിക്കാറുണ്ട്.

ഏത് അന്യഭാഷ ചിത്രങ്ങളേയും പ്രതിഭകളേയും നമ്മള്‍ ഏറ്റെടുക്കും. എന്നാല്‍ മലയാളത്തിനോടും മലയാളിയോടും മലയാളി അകലം പാലിക്കുകയും ചെയ്യും.

മലയാളചലച്ചിത്രലോകത്തെ ചില ഏര്‍പ്പാടുകള്‍ വിചിത്രമാണ്. നമ്മുടെ സിനിമയില്‍ പാടുവാന്‍ മലയാളി പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണോ ശ്രേയ ഘോഷ്വാലിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.

ശ്രേയയെക്കുറിച്ച് പറയുന്നതിങ്ങനെയൊക്കെയാണ് അക്ഷര സ്ഫുടതയുണ്ട്, ഭാവം ഉള്‍ക്കൊള്ളുന്നുണ്ട്, അറിഞ്ഞ്പാടുന്നുണ്ട്, പക്ഷേ ഇതുപോലെതന്നെയല്ല മലയാളത്തിലെ ഗായികമാരും അവര്‍ക്കും അക്ഷരശുദ്ധിയും ഭാവവുമൊക്കെയില്ലേ.

ശ്രേയയ്ക്ക് ബംഗാളിയിലും ഹിന്ദിയിലും മറ്റ് ഭാഷകളിലും ഇഷ്ടംപോലെ പാട്ടുകള്‍ കിട്ടുന്നുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ കുട്ടികളെ ആരു വളര്‍ത്തും. എത്ര തിരക്കായാലും പുതിയ ഓഫറുകള്‍ ശ്രേയ സ്വീകരിക്കും, അവര്‍ ഒരു പ്രൊഫഷണലാണ്. എന്നുവച്ച് മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നുള്ള രീതിയില്‍ നമ്മള്‍ മലയാളികള്‍ പെരുമാറാമോ.

അടുത്ത പേജില്‍
പുതിയ ഗായികമാര്‍ക്ക് അവസരമില്ല

<ul id="pagination-digg"><li class="next"><a href="/news/25-film-industry-ignoring-malayali-singers-2-aid0166.html">Next »</a></li></ul>
English summary
Somany young female singers in Kerala but Malayalam film industry is prefering nonmalayali singers like Shreya Goshwal for most of the movies. This attitude will be a hazarde for the Keralite singer in thier career

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam