»   » ലാലിനൊപ്പം അഭിനയിക്കുന്നത് ത്രില്ലിങ്: നരേന്‍

ലാലിനൊപ്പം അഭിനയിക്കുന്നത് ത്രില്ലിങ്: നരേന്‍

Posted By:
Subscribe to Filmibeat Malayalam
Narain-Mohanlal
നായകവേഷങ്ങള്‍ മാത്രം കാത്തിരിയ്ക്കുന്ന യുവതാരങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുകയാണ് നരേന്‍. മിഷ്‌ക്കിന്റെ മുഖംമൂടിയില്‍ വില്ലനായതിന് പിന്നാലെ മോഹന്‍ാലലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ഗ്രാന്റ് മാസ്റ്ററില്‍ ഉപനായകനായാണ്

ഏറെ നിരൂപകശ്രദ്ധ നേടിയ വീരപുത്രന് ശേഷം നരേന്‍ അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് ഗ്രാന്റ് മാസ്റ്റര്‍. മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഏറെ ത്രില്ലിങ്ങാണെന്ന് നരേന്‍ പറയുന്നു. ലാലിനൊപ്പമഭിനയിക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നത്.

മിഷ്‌ക്കിന്‍ ചിത്രത്തില്‍ ഇത് മൂന്നാംതവണയാണ് നരേന്‍ വേഷമിടുന്നത്. അഞ്ജാതെ, ചിത്തിരം പേശും തേടി ്എന്നീ ചിത്രങ്ങള്‍ വന്‍വിജയം തന്നെ നേടിയിരുന്നു. മുഖംമൂടിയില്‍ ഒരു സൂപ്പര്‍ഹീറോ വില്ലനായാണ് നരേന്‍ എത്തുന്നത്.

ജീവ നായകനാവുന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും വമ്പന്‍ പ്രൊജക്ടായാണ് നടന്‍ വിശേഷിപ്പിയ്ക്കുന്നത്. ഷാജി കൈലാസിന്റെ കാക്കിച്ചട്ടൈ ഏറെ പ്രതീക്ഷയുള്ള പ്രൊജക്ടാണെന്നും ഇതിന്റെ ഷൂട്ടിങ് മെയില്‍ തുടങ്ങുമെന്നും നരേന്‍ പറയുന്നു.

English summary
Narain is on a career-high of sorts, what with the two big firsts in his career happening hand in hand - one, playing the villain in Myshkin's Tamil flick Mukhammoodi and two, acting with Mohanlal in director B Unnikrishnan's flick, Grandmasters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam