»   » ആസിഫിനെതിരെ ഇടവേള ബാബു

ആസിഫിനെതിരെ ഇടവേള ബാബു

Posted By:
Subscribe to Filmibeat Malayalam
Idavela Babu,
യുവനടന്‍ ആസിഫ് അലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്മ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. കേരള സ്‌ട്രൈക്കേഴ്‌സില്‍ നിന്ന് മുങ്ങിയ ആസിഫിന്റെ നടപടി തെറ്റായി പോയെന്ന് ടീമിന്റ മാനേജര്‍ കൂടിയായ ഇടവേള ബാബു പറഞ്ഞു.

ആസിഫ് എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. കളിയ്ക്ക് മുന്‍പോ ശേഷമോ ആരേയും വിളിച്ചിട്ടില്ല. ഇത് തികച്ചും നിരുത്തരവാദപരമാണ്. താരസംഘടനയായ അമ്മയുടെ കൂടി പങ്കാളിത്തത്തിലാണ് കേരള സ്‌ട്രൈക്കേഴ്‌സ് രൂപീകരിച്ചിരിയ്ക്കുന്നത്.

ഈ സാഹചര്യത്തില്‍ എല്ലാ താരങ്ങളും ടീമുമായി സഹകരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ആസിഫിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

അസൗകര്യങ്ങളും തിരക്കുകളും ആര്‍ക്കും ഉണ്ടാകാം. അത് ബന്ധപ്പെട്ടവരെ അറിയിക്കുന്നതാണ് മര്യാദ. എന്നാല്‍ മോഹന്‍ലാലും ലിസിയും പ്രിയദര്‍ശനുമുള്‍പ്പെടെയുള്ളവര്‍ ആസിഫിനെ അങ്ങോട്ടു വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതിരിയ്ക്കുന്നത് അംഗീകരിയ്ക്കാനാവില്ല.

ഇക്കാര്യത്തില്‍ താരസംഘടനയിലെ എല്ലാവര്‍ക്കും അമര്‍ഷമുണ്ടെന്നും ആസിഫിനെതിരെ നടപടി സ്വീകരിയ്ക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും ഇടവേള ബാബു പറഞ്ഞു.

English summary
Asif Ali, one of the most promising young stars in Malayalam cinema, is likely to be axed from Malayalam cine actors cricket team AMMA’s Kerala Strikers. He has not been reporting at the training camps and had not even informed the team officials the reason of his absence.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam