മോഹന്‍ലാല്‍ തിങ്കളാഴ്ച വിശദീകരണം നല്‍കും

വെള്ളിയാഴ്ച റെയ്ഡ് നടന്ന ദിവസംതന്നെ അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും അറിയിച്ചിരുന്നു. തുടര്‍ന്ന് ചെന്നൈയിലായിരുന്ന മമ്മൂട്ടി കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായിരുന്നു.
അതിനിടെ സൂപ്പര്‍താരങ്ങളുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് അധികൃതര്‍ തിങ്കളാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക കുറിപ്പ് ഇറക്കും. ഇരുവരുടെയും സ്വത്തും ലഭ്യമായ രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍ എത്തിയതെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച പുലര്‍ച്ചെവരെ നീണ്ട റെയ്ഡില്‍ ലഭ്യമായ രേഖകളുടെയും സ്വത്തുവിവരങ്ങളുടെയും മൂല്യ നിര്‍ണയവും മറ്റുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് തിങ്കളാഴ്ച വൈകുന്നേരത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.


Click it and Unblock the Notifications











