»   » ജഗദീഷ് വീണ്ടും തിരക്കഥാ രചനയിലേക്ക്

ജഗദീഷ് വീണ്ടും തിരക്കഥാ രചനയിലേക്ക്

Subscribe to Filmibeat Malayalam
Jagadeesh
കരിയറില്‍ ഒരു ട്രാക്ക്‌ മാറ്റത്തിനുള്ള ഒരുക്കത്തിലാണ്‌ നടന്‍ ജഗദീഷ്‌. ടു ഹരിഹര്‍ നഗര്‍ പോലുള്ള ചിത്രങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച വെയ്‌ക്കുമ്പോഴും സംവിധാനം, തിരക്കഥ എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ്‌ താരം. വിജി തമ്പിയുടെ 'ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‌' വേണ്ടി തിരക്കഥയൊരുക്കി കൊണ്ടാണ്‌ മലയാളിയുടെ നിത്യഹരിത പയ്യന്‍സ്‌ സിനിമയുടെ മറ്റു മേഖലകളില്‍ സജീവമാകുന്നത്.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ്‌ ദാമോദരന്‍ നിര്‍മിയ്‌ക്കുന്ന ചിത്രത്തിലൂടെ നര്‍മ്മത്തില്‍ ചാലിച്ച ഒരു കുടുംബകഥയാണ്‌ ജഗദീഷ്‌ പറയുന്നത്‌. ഒരുകാലത്ത്‌ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ജഗദീഷ്‌-സിദ്ദിഖ്‌ കൂട്ടുകെട്ടാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്‌. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിയ്‌ക്കും.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

"മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍, ഗാനമേള, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മിണ്ടാപൂച്ചയ്‌ക്ക്‌ കല്യാണം, നന്ദി വീണ്ടും വരിക, അക്കരെ നിന്നൊരു മാരന്‍, മുത്താരംകുന്ന്‌ പിഒ, അധിപന്‍, ഒരു മുത്തശ്ശിക്കഥ" തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഇതിന്‌ മുമ്പ്‌ ജഗദീഷ്‌ തൂലിക ചലിപ്പിച്ചത് .

തന്റെ തന്നെ തിരക്കഥയില്‍ അടുത്ത വര്‍ഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനും ജഗദീഷ്‌ ഒരുങ്ങുകയാണ്‌. അനന്തഭദ്രം, ഛോട്ടാമുംബൈ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച അജയചന്ദ്രന്‍ നായര്‍ നിര്‍മ്മിയ്ക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ 2010ലെ പ്രധാന പൊജക്ടുകളില്‍ ഒന്നാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam