»   » കാവ്യ-നിശാല്‍ വിവാഹമോചനം: വിധി ബുധനാഴ്ച

കാവ്യ-നിശാല്‍ വിവാഹമോചനം: വിധി ബുധനാഴ്ച

Posted By:
Subscribe to Filmibeat Malayalam
Kavya And Nishal
കൊച്ചി: നടി കാവ്യ മാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹമോചനക്കേസിന്റെ വിധി ബുധനാഴ്ച. ഉച്ചയ്ക്കുശേഷം എറണാകുളം കുടുംബകോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ഇരുവരും ബുധനാഴ്ച കോടതിയിലെത്തി വിവാഹമോചന ഉടമ്പടിയില്‍ ഒപ്പിടും.

വകുപ്പ് 498 പ്രകാരം സ്ത്രീധന പീഡനത്തിന് നിശാലിനും കുടുംബത്തിനുമെതിരേ കാവ്യ ഫയല്‍ ചെയ്തിരിക്കുന്ന കേസും ബുധനാഴ്ച തന്നെയാണ് കോടതി പരിഗണിയ്ക്കുക. ഈ കേസ് ഹൈക്കോടതിയിലാണ്.

നേരത്തേ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരം കാവ്യ ഈ കേസ് പിന്‍വലിക്കും. അതിനു ശേഷമാകും ഉച്ചക്കഴിഞ്ഞ് ഇരു കൂട്ടരും കുടുംബകോടതിയിലെത്തി വിവാഹമോചന കരാറില്‍ ഒപ്പു വയ്ക്കുക.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യമാധവനും, നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. വിവാഹശേഷം അഭിനയം നിര്‍ത്തി കുവൈത്തിലേക്കു പോയ കാവ്യ ആറുമാസത്തിനകം തിരിച്ച് നാട്ടിലെത്തുകയും പിന്നീട് വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കേസ് നീണ്ടു നിന്നു. വിവാഹമോചനകേസ് മുന്നോട്ടു പോകുന്നതിനിടയിലാണ് സ്ത്രീധന പീഡനത്തിന് കാവ്യ കേസ് ഫയല്‍ ചെയ്തത്. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്ന് ഈ കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയായിരുന്നു.

കേസ് നടപടികള്‍ക്കായി കുവൈത്തിലായിരുന്ന നിശാലും കുടുംബവും നാട്ടിലെത്തി. മുംബൈയിലായിരുന്ന കാവ്യയും തിരിച്ചെത്തിയിട്ടുണ്ട്.

English summary
Actres Kavya Madhavan and Nishal Chandra to be sign the mutual divorce consent by today afternoon at Ernakulam Family Court. Before this session Kavya will withdraw the dowry harassmebt case against Nishal which was filed in High Court,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam