»   » കാവ്യ നോണിനോട് നോ പറഞ്ഞു

കാവ്യ നോണിനോട് നോ പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
കല്യാണക്കാര്യത്തെക്കുറിച്ച് ഒന്നും പുറത്തുപറയുന്നില്ലെങ്കിലും കാവ്യയുടെ മറ്റൊരു വിശേഷം പുറത്തുവന്നിരിയ്ക്കുന്നു. മീശമാധവനിലെ ഗുണ്ടുമുളക് നോണ്‍വെജിനോട് ഗുഡ്‌ബൈ പറയാന്‍ ഒരുങ്ങുകയാണത്രേ. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കാനായി ഇനി പച്ചക്കറി ഭക്ഷണം മാത്രം മതിയെന്നാണ് കാവ്യയുടെ തീരുമാനം.

മേലില്‍ ഒരുതരത്തിലുള്ള മാംസഭക്ഷണവും കഴിയ്‌ക്കേണ്ടെന്നായിരുന്നു ചിക്കന്‍ പ്രിയ കൂടിയായ കാവ്യയുടെ തീരുമാനം. മകളുടെ നീക്കത്തില്‍ ഏറ്റവമധികം അതിശയപ്പെട്ടത് കാവ്യയുടെ മാതാപിതാക്കളെ തന്നെയാണ്. താന്‍ മാംസഭക്ഷണമില്ലാതെ ജീവിയ്ക്കുമെന്ന് അവര്‍ക്ക് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ലെന്നും കാവ്യ പറയുന്നു.

മാര്‍ക്കറ്റിലെത്തുന്ന ചിക്കന്‍ മുഴുവന്‍ യാതൊരു പരിശോധനയുമില്ലാതെയാണ് എത്തുന്നത്. ഹോര്‍മോണും മറ്റും കുത്തിവെച്ചെത്തുന്ന കോഴിയിറച്ചി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നൊക്കെ പറഞ്ഞാണ് കാവ്യ നോണിനോട് നോ പറഞ്ഞത്. ഇങ്ങനെയൊക്കെ പറഞ്ഞ് ഒരുമാസം ചിക്കന്‍ കഴിയ്ക്കാതെയിരുന്നെങ്കിലും ശങ്കരന്‍ വീണ്ടും തെങ്ങില്‍ത്തന്നെയെന്ന് പറയുമ്പോലെ താന്‍ വീണ്ടും ചിക്കന്‍ രുചിച്ചു തുടങ്ങിയെന്ന രഹസ്യവും നടി വെളിപ്പെടുത്തുന്നു. എന്തായാലും പണ്ടത്തെപ്പോലെ നോണ്‍ വെജ് വാരിവലിച്ചു തിന്നാതിരിയ്ക്കാന്‍ കാവ്യയ്ക്ക് കഴിയുന്നുണ്ട്. അതുതന്നെ നല്ലകാര്യം.

English summary
Did you know that Kavya Madhavan had turned to vegetarianism recently? Yes, Kavya wanted to focus more on her health and starting eating only vegetarian food for almost a month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam