»   » കാവ്യയും ബികോം ഫസ്റ്റ് ക്ലാസ് ആവുമോ?

കാവ്യയും ബികോം ഫസ്റ്റ് ക്ലാസ് ആവുമോ?

Posted By:
Subscribe to Filmibeat Malayalam
 Kavya Madhavan
വിവാഹമോചനത്തിന് ശേഷം സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ കാവ്യ മാധവന്‍ വളരെ ശ്രദ്ധിച്ചാണ് ഓരോ സിനിമയും തിരഞ്ഞെടുത്തത്. പോയ വര്‍ഷം കാവ്യയെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു.

ഇനി അഭിനയത്തോടൊപ്പം മറ്റു ചില കാര്യങ്ങള്‍ക്കു കൂടി സമയം കണ്ടെത്താനാണ് കാവ്യയുടെ തീരുമാനം. നൃത്തവും സംഗീത പഠനവും തുടരാന്‍ കാവ്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ബികോം ബിരുദം സ്വന്തമാക്കാനും കാവ്യയ്ക്ക് മോഹമുണ്ട്.

നടി ബികോമിന് ചേര്‍ന്നു കഴിഞ്ഞു. വീട്ടില്‍ പ്രത്യേകമായി ഒരു അധ്യാപകനെ വച്ചാണ് പഠനം. പഠനത്തെ ബാധിയ്ക്കാത്ത വിധമുള്ള സിനിമാഭിനയം മതിയെന്നാണ് നടിയുടെ തീരുമാനം.

സുധീര്‍ അമ്പാട്ടിന്റെ ബ്രേക്കിങ് ന്യൂസ്, മാധവ് രാംദാസിന്റെ പേരിട്ടിട്ടില്ലാത്ത ഒരു സിനിമ, കാവ്യയുടെ ബന്ധു കൂടിയായ അനില്‍ സംവിധാനം ചെയ്യുന്ന എന്റെ അമ്മ എന്നീ മൂന്ന് ചിത്രങ്ങളില്‍ മാത്രമേ ഈ വര്‍ഷം കാവ്യ ഒപ്പിട്ടിട്ടുള്ളൂ.

എന്തായാലും നാടോടിക്കാറ്റിലെ ദാസനെ പോലെ ഞാന്‍ ബികോം ഫസ്റ്റ് ക്ലാസാണെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കാവ്യയ്ക്ക് കഴിയട്ടെ എന്നാശംസിയ്ക്കുന്നു.

English summary

 
 Kavya Madavan to join for B.Com. Actress even appointed special teacher for this purpose.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam