»   » ഷൂട്ടിങിനിടെ ഖുശ്ബുവിന്റെ കാലൊടിഞ്ഞു

ഷൂട്ടിങിനിടെ ഖുശ്ബുവിന്റെ കാലൊടിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Kushboo
സിനിമാ ചിത്രീകരണത്തിനിടെ നടി ഖുശ്ബുവിന് പരിക്കേറ്റു. ദിലീപ് നായകനാവുന്ന മിസ്റ്റര്‍ മരുമകന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചാണ് നടിയ്ക്ക് പരിക്കേറ്റത്.

ചിത്രീകരണത്തിനിടെ സ്റ്റൈല്‍കേസില്‍ നിന്നും ഖുശ്ബു കാലുതെന്നി വീഴുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും നടി വിശ്രമിയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

ചിത്രത്തില്‍ ദിലീപിന്റെ അമ്മായിഅമ്മയുടെ വേഷത്തിലാണ് ഖുശ്ബു അഭിനയിക്കുന്നത്. ഓണത്തിന് റിലീസ് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്ന സിനിമയുടെ ഷൂട്ടിങ് ഇതുമൂലം വൈകുമോയെന്ന ആശങ്കയിലാണ് സിനിമയുടെ അണിയറക്കാര്‍.

English summary
Veteran actress Khushbu suffered a severe injury during the shooting of her Malayalam film Mr. Marumagan in Kochi on Friday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam