»   » ആരു ജയിക്കും? മമ്മൂട്ടി പറയുന്നു

ആരു ജയിക്കും? മമ്മൂട്ടി പറയുന്നു

Posted By:
Subscribe to Filmibeat Malayalam
Mammootty
വെറുമൊരു നടന്‍ മാത്രമല്ല മമ്മൂട്ടി, സമൂഹത്തില്‍ സജീവമായി ഇടപെടുകയും ചുറ്റുപാടുമുള്ള സംഭവങ്ങള്‍ നിരീക്ഷിയ്ക്കുകയും അതില്‍ സ്വന്തമായി അഭിപ്രായം സ്വരൂപിയ്ക്കുകയും ചെയ്യുന്ന സിനിമാരംഗത്തെ ചുരുക്കം ചിലരില്‍ ഒരാള്‍.

ഏറെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നറിഞ്ഞും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ സാരഥ്യം വഹിയ്ക്കാന്‍ മമ്മൂട്ടിയെ പോലുള്ള ഒരു സൂപ്പര്‍താരം തയാറായത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. നടന്റെ രാഷ്ട്രീയചായ്‌വാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് പലരും പറഞ്ഞെങ്കിലും ഒരു നടന് ലഭിച്ച അംഗീകാരമായാണ് മമ്മൂട്ടി ഇതിനെ കണ്ടത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിത്വവും ചൂടുള്ള ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും നടന്‍ അകലം പാലിക്കുന്നു.

ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ചും മമ്മൂട്ടി പറയുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യസാധ്യതയാണെന്നാണ് നടന്റെ പ്രവചനം. സമീപകാലസംഭവങ്ങള്‍ എല്ലാം പ്രവചനാതീതമാക്കിയെന്നും ഹൈദരാബാദില്‍ ഷൂട്ടിങ് തുടരുന്ന 1993 ബോംബെ മാര്‍ച്ച് 12ന്റെ ലൊക്കേഷനിലിരുന്ന് മമ്മൂട്ടി പറയുന്നു.


തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടക്കുന്ന സംഭവവികാസങ്ങളാണ് തിരഞ്ഞെടുപ്പില്‍ ജനത്തെ സ്വാധീനിയ്ക്കുന്നത്. കേരളത്തിലും ഇപ്പോള്‍ അതാണ് സംഭവിയ്ക്കുന്നത്. അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയിലും വളരെ ചുരുക്കമായേ മമ്മൂട്ടിയും ഭാര്യ സുലുവും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടുള്ളൂ.

English summary
It is going to be a 50-50 chance because everything is unpredictable and the scenario is changing by the day," Mammootty told IANS over phone from Hyderabad, where he is shooting for his latest film "1993 Bombay March 12".

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam