»   » സൂപ്പറിനെന്താ കൊമ്പുണ്ടോ?

സൂപ്പറിനെന്താ കൊമ്പുണ്ടോ?

Subscribe to Filmibeat Malayalam
Mammootty
സൂപ്പര്‍ സ്റ്റാറിനെന്താ കൊമ്പുണ്ടോ? മുമ്പും പ്രേക്ഷകരില്‍ പലരും ചോദിച്ചാണീക്കാര്യം. എന്തായാലും ആ സംശയം മമ്മൂട്ടിയങ്ങ് തീര്‍ത്തു കൊടുത്തു. സൂപ്പര്‍ സ്റ്റാറിന്‌ കൊമ്പുണ്ട്‌, നല്ല രണ്ട്‌ മുഴുത്ത കൊമ്പ്‌!! പ്രേക്ഷകര്‍ക്കും മനസ്സിലായി... മമ്മൂട്ടിയ്‌ക്ക്‌ നല്ല കൊമ്പുണ്ട്‌.

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമായ ഈ പട്ടണത്തില്‍ ഭൂതത്തിന്റെ ഓഡിയോ റിലീസ്‌ ചടങ്ങിലാണ്‌ സൂപ്പര്‍ താരത്തിന്‌ കൊമ്പുള്ള കാര്യം എല്ലാവര്‍ക്കും മനസ്സിലായത്‌. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മമ്മൂട്ടിയും ദിലീപുമായിരുന്നു പ്രധാന അതിഥികള്‍.

പരിപാടിയ്‌ക്കെത്തിയ മമ്മൂട്ടിയെ കണ്ട്‌ ദിലീപടക്കം എല്ലാവരും ചിരിപൊട്ടി. തലയില്‍ രണ്ട്‌ ഉഗ്രന്‍ കൊമ്പുമായെത്തിയ സൂപ്പര്‍ താരത്തെ കണ്ടാല്‍ ആരാ ചിരിയ്‌ക്കാത്തത്‌? പരിപാടിയ്‌ക്കിടെ ഈ കൊമ്പ്‌ വിശേഷം മമ്മൂട്ടി തന്നെ വെളിപ്പെടുത്തുകയും ചെയ്‌തു.

ഡാഡി കൂളിന്റെ ഗാനചിത്രീകരണത്തിന്‌ വേണ്ടി ഹോങ്കോങില്‍ പോയപ്പോള്‍ വഴിയോരക്കച്ചവടക്കാരനില്‍ നിന്നാണത്രേ താരം വാങ്ങിയത്‌. സംഭവം വാങ്ങിയിട്ടും അത്‌ അണിയാനുള്ള ഒരവസരം കാത്തിയിരിയ്‌ക്കുകയായിരുന്നു താരം. അപ്പോഴാണ്‌ ഇങ്ങനെയൊരു പരിപാടി ഒത്തുവന്നത്‌. പിന്നൊന്നുമാലോചിച്ചില്ല, കൊമ്പും വെച്ച്‌ നേരെ ഇങ്ങോട്ടു പോന്നു.

പട്ടണത്തില്‍ ഭൂതത്തിലൂടെ സിനിമയിലെ വ്യവസ്ഥാപിതമായ സൂപ്പര്‍ സ്റ്റാര്‍ ഇമേജ്‌ ബ്രേക്ക്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ മമ്മൂട്ടി. മലയാള സിനിമയുടെ പരിധികള്‍ക്കുള്ളില്‍ നിന്ന്‌ ഹോളിവുഡ്‌ സിനിമകളുടെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോട്‌ കിടപിടയ്‌ക്കുന്ന വിധത്തിലാണ്‌ ഭൂതത്തെ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്‌. അഞ്ച്‌ വയസ്സുകാരന്റെ ബുദ്ധിയും ആയിരം ആനകളുടെ ശക്തിയുമുള്ള ഈ ഫാന്റസി ലൈനിലുള്ള കഥാപാത്രം വെള്ളിത്തിരിയില്‍ മുപ്പതാണ്ട്‌ പിന്നിട്ട താരത്തിന്റെ കരിയറില്‍ ഇതാദ്യമാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam