»   » മമ്മൂട്ടിയുടെ പുതിയ പ്രൊഡ്യൂസര്‍

മമ്മൂട്ടിയുടെ പുതിയ പ്രൊഡ്യൂസര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/25-mammootty-new-producer-george-2-aid0166.html">Next »</a></li></ul>
Mammootty
മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിയുടെ മേക്കപ്പ്‌മേന്‍ ജോര്‍ജ്ജ് സിനിമ നിര്‍മ്മിക്കുന്നു. ന്യൂസ്‌മേക്കര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദീപനാണ്. ഒരു ചാനല്‍ റിപ്പോര്‍ട്ടറായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിന്‍സിന്‍ സെല്ലുലോയ്ഡ് എന്നുപേരിട്ടിരിക്കുന്ന ജോര്‍ജ്ജിന്റെ നിര്‍മ്മാണ ബാനറിന്റെ പ്രഥമ സംരംഭത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് വിനോദ് ഗുരുവായൂരാണ്.

ഒരു മേക്കപ്പ് മാനില്‍ നിന്ന് മെഗാസ്‌റാറിലേക്കുള്ള ദൂരം ഏറെയാണ്. ഒരു ഡ്രൈവറില്‍ നിന്ന് സൂപ്പര്‍ സ്‌റാറിലേക്കുള്ളതിനേക്കാള്‍ വലിയ ദൂരമാണിത്. എന്നാല്‍ മമ്മൂട്ടിക്ക് ജോര്‍ജ്ജ് ഒരു മേക്കപ്പ് മാനല്ല മറിച്ച് സന്തതസഹചാരിയായ ഒരനുജനാണ്.

മലയാളസിനിമയിലെ ഒരു കാലഘട്ടത്തിന്റെ മേക്കപ്പ്മാന്റെ മകനായ ജോര്‍ജ്ജിനു മമ്മൂട്ടിയെ ഉളളം കൈയ്യിലെടുക്കാനായി എന്നത് വലിയ കാര്യമാണ്. മെഗാസ്‌റാറിന്റെ ഒരു നേട്ടം, ഒരു മൂളല്‍ മതി കാര്യങ്ങള്‍ വളരെ കൃത്യമായി ജോര്‍ജ്ജിനു പിടികിട്ടും.

അവര്‍ക്കിടയില്‍ പരസ്പരം പൂരകങ്ങളായ ഒരു പാട് ഘടകങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു. ഓരോ കഥാപാത്രങ്ങളുടേയും ഉള്ളുതൊട്ടറിഞ്ഞ് മമ്മൂട്ടിയെ ചമയിച്ചെടുക്കുന്ന ജോര്‍ജ്ജിന്റെ കരവിരുത് ഏറെ പ്രൊഫഷണലാണ്.

പ്രായത്തിന്റെ പിടിയില്‍നിന്നും അസൂയാവഹമായ ഗഌമറുമായി ചെറുപ്പത്തിലേക്ക് ഇടക്കിടെ ഇറങ്ങി വരുന്ന മമ്മൂട്ടി കഥാപാത്രങ്ങളെ കണ്ട് ശത്രുപക്ഷ ഫാന്‍സുകാര്‍ പോലും പറയും ഇയാളെന്താ കൂടെകൂടെ ചെറുപ്പാവുന്നല്ലോയെന്ന്.

അടുത്തപേജില്‍
ലാലിന് ആന്റണി മമ്മൂട്ടിയ്ക്ക് ജോര്‍ജ്ജ്

<ul id="pagination-digg"><li class="next"><a href="/news/25-mammootty-new-producer-george-2-aid0166.html">Next »</a></li></ul>
English summary
Make Up man George is turning as Mammootty's special producer for his upcoming movie with director Deepan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam