»   » പൊള്ളാച്ചിരാജയിലൂടെ മമ്മൂട്ടി-പൃഥ്വി ടീം വീണ്ടും

പൊള്ളാച്ചിരാജയിലൂടെ മമ്മൂട്ടി-പൃഥ്വി ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
prithviraj
മമ്മൂക്കായുടെ ഫാനായി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച പൃഥ്വിരാജ്‌ ഇനി സൂപ്പര്‍ താരത്തിന്റെ അനുജന്റെ വേഷത്തില്‍. നവാഗതനായ വൈശാഖന്‍ സംവിധാനം ചെയ്യുന്ന പൊള്ളാച്ചിരാജയിലാണ്‌ മമ്മൂട്ടി-പൃഥ്വി ടീം വീണ്ടുമൊന്നിയ്‌ക്കുന്നത്‌.

വിപിന്‍ പ്രഭാകര്‍ സംവിധാനംചെയ്‌ത വണ്‍വേ ടിക്കറ്റ്‌ എന്ന ചിത്രത്തില്‍മമ്മൂട്ടിയുടെ ആരാധകനായ ജീപ്പ്‌ ഡ്രൈവറുടെ വേഷത്തില്‍ പൃഥ്വി അഭിനയിച്ചിരുന്നു. മമ്മൂട്ടി ഗസ്റ്റ്‌ റോളില്‍ അഭിനയിച്ച ഈ ചിത്രം ബോക്‌സ്‌ ഓഫീസില്‍ വേണ്ടത്ര നേട്ടമുണ്ടാക്കിയിരുന്നില്ല.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ജോഷിയടക്കമുള്ള സൂപ്പര്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ്‌ വൈശാഖന്‍ പൊള്ളാച്ചിരാജയിലൂടെ വര്‍ക്കുകളിലേക്ക്‌ കടക്കുന്നത്‌. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനായ സുധിയെന്ന കഥാപാത്രത്തെയാണ്‌ പൃഥ്വി അവതരിപ്പിയ്‌ക്കുന്നത്‌.

ചിത്രത്തില്‍ രണ്ടു നായികമാര്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്‌. മറ്റു താരങ്ങളെയും നിശ്ചയിച്ചു വരികയാണ്‌. മുളകുപാടം ഫിലിംസ്‌ വിതരണത്തിനെത്തിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ഡിസംബറില്‍ ആരംഭിയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam