»   » മേഘ്‌നയുടെ മെയില്‍ ഹാക്ക് ചെയ്ത് കള്ളപ്രചാരണം

മേഘ്‌നയുടെ മെയില്‍ ഹാക്ക് ചെയ്ത് കള്ളപ്രചാരണം

Posted By:
Subscribe to Filmibeat Malayalam
Meghna Naidu
ഗര്‍ഭിണിയാണെന്ന കള്ളപ്രചാരണത്തിനെതിരെ മേഘനാ നായിഡു പൊലീസില്‍ പരാതി നല്‍കി. മേഘ്‌നയുടെ ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് ഗര്‍ഭിണിയാണെന്ന പ്രചാരണം നടത്തിയത്.

ആഴ്ചകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലിലാണ് നടി പരാതി നല്‍കിയത്. മെയില്‍ ഹാക്ക് ചെയ്തയാളുടെ ഐപി അഡ്രസ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പൊലീസ് ഗൂഗിള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മേഘനയുടെ മെയില്‍ ഹാക്ക് ചെയ്ത് അതിലുള്ള അംഗങ്ങളുമായി ചാറ്റ് ചെയ്ത ഇയാള്‍ മേഘ്‌നയാണെന്ന രീതിയിലാണ് സംസാരിച്ചത്.

താന്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് ഓര്‍ക്കുന്നില്ലെന്നും ഇയാള്‍ മേഘ്‌നയുടെ ഓണ്‍ലൈന്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടത്രേ.

ഈ സമയം ചാറ്റിലെത്തിയ നടിയുടെ മുന്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ക്ക് സംശയം തോന്നിയതാണ് കള്ളി വെളിച്ചത്താവാന്‍ കാരണം. മേഘനയെ അടുത്തറിയാവുന്ന പിആര്‍ ചാറ്റ് കഴിഞ്ഞ ഉടന്‍ മേഘനയുടെ വീട്ടിലേക്ക് വിളിച്ചു.

ആസമയത്ത് യോഗ ക്ലാസിലായിരുന്ന നടിയുടെ പേരില്‍ മറ്റാരോ ആണ് ചാറ്റ് ചെയ്തതെന്ന് മനസ്സിലാക്കിയ പിആര്‍ വിവരം അവരെ വിളിച്ചറിയിക്കുകയായിരുന്നു.

തനിക്കെതിരെ അപവാദ പ്രചരണം നടത്തിയത് എന്തിനാണെന്നും ആരെന്നും അറിയണമെന്ന് നടി തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് ബോളിവുഡിലെ ഐറ്റം നമ്പറുകളിലൂടെ പ്രശസ്തയായ മേഘ്‌ന തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam