»   » കാസനോവ പാളിപ്പോയി: ലാല്‍

കാസനോവ പാളിപ്പോയി: ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
കാസനോവ എന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഒരു സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തോട് പ്രേക്ഷകര്‍ കാണിച്ച സമീപനം താന്‍ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല.

നമ്മള്‍ വലിയ പ്രതീക്ഷയോടെ തുടങ്ങുന്ന പല പ്രോജക്ടുകളും പ്രേക്ഷകര്‍ സ്വീകരിക്കണമെന്നില്ല. പക്ഷേ ചിലപ്പോത് പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്ന ഒന്നായി മാറിയെന്നും വരും. രണ്ടവസ്ഥകളും തരണം ചെയ്യുക എന്നതാണ് നടനെന്ന നിലയില്‍ തന്റെ മുന്നിലുള്ള വെല്ലുവിളി.

കാസനോവയില്‍ പുതുമ ഉണ്ടായിരുന്നു. എന്നാല്‍ അത് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. അതേസമയം തീയേറ്ററുകളിലെത്തുന്ന സിനിമകളുടെ വിജയപരാജയങ്ങള്‍ താന്‍ വിലയിരുത്താറില്ലെന്ന് ലാല്‍ പറയുന്നു.

ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ അതോടെ ആ സിനിമ പൂര്‍ത്തിയാവും. പിന്നീട് സംവിധായകനും നിര്‍മ്മാതാവുമാണ് കാര്യങ്ങള്‍ നോക്കേണ്ടത്. സിനിമ പരാജയപ്പെട്ടതിന് ശേഷം താന്‍ അത് കണ്ട് പരാജയകാരണം വിലയിരുത്തിയിട്ട് കാര്യമില്ല.

ആ സിനിമ കൈവിട്ടു പോയി പിന്നെ അതിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതില്‍ അര്‍ത്ഥമില്ല. ഒരു നടനെന്ന നിലയില്‍ തന്റെ റോള്‍ നന്നായി ചെയ്യുക എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും ലാല്‍.

English summary
The name ‘Casanova’ conjures up so many images. Director Rosshan Andrews likes to think that there is no better actor than Superstar Mohanlal who can reprise the character of the legendary Venetian adventurer and author.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam