»   » മോഹന്‍ലാല്‍ യൂണിവേഴ്സല്‍ സ്റ്റാര്‍

മോഹന്‍ലാല്‍ യൂണിവേഴ്സല്‍ സ്റ്റാര്‍

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‌ പുതിയൊരു വിശേഷണം. ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഏയ്‌ഞ്ചല്‍ ജോണിന്റെ ടൈറ്റിലില്‍ മോഹന്‍ലാലിന്റെ പേരിനൊപ്പം യൂണിവേഴ്‌സല്‍ സ്‌റ്റാര്‍ എന്നൊരു പുതിയ ടാഗാണ്‌ നല്‍കിയിരിക്കുന്നത്‌.

പുതിയ വിശേഷണത്തെ താരത്തിന്റെ ആരാധകര്‍ തിയറ്ററുകളില്‍ ആഹ്ലാദാരവങ്ങളോടയാണ്‌ വരവേല്‍ക്കുന്നത്‌. യൂണിവേഴ്‌സല്‍ സ്‌റ്റാര്‍ എന്ന വിശേഷണം ലാലിനെ കൂടുതല്‍ പ്രശസ്‌തി നേടിക്കൊടുക്കുമെന്നാണ്‌ അവരുടെ വാദം. ഇത്‌ സംബന്ധിച്ച്‌ ബ്ലോഗുകളിലും കമ്മ്യൂണിറ്റികളും ചൂടന്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്‌. മമ്മൂട്ടിയുടെ മെഗാസ്‌റ്റാര്‍ വിശേഷണത്തെ കടത്തിവെട്ടുന്നതാണ്‌ യൂണിവേഴ്‌സല്‍ സ്‌റ്റാറെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങളാണ്‌ നെറ്റില്‍ കൊഴുക്കുന്നത്‌.

അതേ സമയം ലാലിന്‌ ലഭിച്ച യൂണിവേഴ്‌സല്‍ സ്റ്റാര്‍ വിശേഷണം കമല്‍ഹാസന്‌ മുമ്പെ ലഭിച്ചിട്ടുണ്ട്‌. കമല്‍ ഫാന്‍സ്‌ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്‌ കല്‍പ്പിച്ചു കൊടുത്ത ഉലകനായകന്‍ എന്ന വിശേഷണത്തെ ചുറ്റിപ്പറ്റി ബ്രഹ്മാണ്ഡ ചിത്രമായ ദശാവതാരത്തില്‍ ഒരു പാട്ട്‌ പോലും ചിത്രത്തിന്റെ സംവിധായകനായ കെഎസ്‌ രവികുമാര്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam