മുകേഷ് ഡിക്ടറ്റീവാകുന്നു

പാച്ചുവും ഗോപാലനും എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറന്‍മൂടും ഈ ചിത്രത്തില്‍ മുകേഷിനൊപ്പമുണ്ട്. ഒരു മോഷണം അന്വേഷിക്കാനെത്തുന്ന സുരാജും മുകേഷും കാണിയ്ക്കുന്ന അബദ്ധങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.
ഒരു മുഴുനീള കോമഡി ചിത്രമായ ഹാപ്പി ദര്‍ബാര്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ ഹരിയാണ്. പുതുമുഖം ലക്ഷമിയാണ് നായിക. രാഹുല്‍ മാധവും ജഗതിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാതങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മുകേഷ്-സുരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍. ലക്കി ദര്‍ബാര്‍ എന്നു പേരിട്ടിരിരുന്ന ഈ ചിത്രം പിന്നീട് ഹാപ്പി ദര്‍ബാര്‍ ആക്കി മാറ്റുകയായിരുന്നു


Click it and Unblock the Notifications











