»   » സ്ത്രീപക്ഷ വക്കീലായി മുകേഷ്

സ്ത്രീപക്ഷ വക്കീലായി മുകേഷ്

Posted By:
Subscribe to Filmibeat Malayalam
Mukesh
മുകേഷ് ഫെമിനിസ്റ്റാകുന്നു. ലേഡീസ് ഓണ്‍ലിയെന്ന പുതിയ ചിത്രത്തിലാണ് മുകേഷ് സ്ത്രീവാദിയായ അഡ്വക്കേറ്റ് ലക്ഷ്മണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിവാഹമോചക്കേസുകളില്‍ സ്‌പെഷ്യലൈസ് ചെയ്ത ലക്ഷ്മണന്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രമേ വാദിയ്ക്കുകയുള്ളു. എന്നാല്‍ പുരുഷന്മാര്‍ക്കുവേണ്ടി വാദിക്കുന്ന വക്കീലായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടാണ്.

ലക്ഷ്മണ്‍ ഏറ്റെടുക്കുന്ന കേസുകളെല്ലാം വിജയിച്ച ചരിത്രമാണ്. എന്നാല്‍ സുരാജിന്റെ കഥാപാത്രത്തിന്റെ രീതി തിരിച്ചും. ഇവര്‍ തമ്മിലുള്ള രസകരമായ പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം പുരോഗമിയ്ക്കുന്നത്.

പപ്പന്‍ പയറ്റുവിളയാണ് നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. ഇതില്‍ നായികയാവുന്ന മല്ലികാ കപൂറാണ്. വിവാഹം കഴിയ്ക്കാത്ത ലക്ഷ്മണനെ പ്രേമിയ്ക്കുന്ന ആനിയെന്ന കഥാപാത്രമാണ് മല്ലികയുടേത്.

ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍, അശോകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കെഎസ് പത്മകുമാറിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam