മുകേഷിന്റെ ജീവിതം മിനി സ്‌ക്രീനില്‍

ഇതില്‍ കൊല്ലം എസ് എന്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് ഉണ്ടായ തമാശകളും സിനിമയില്‍ എത്തുന്നതിന് മുന്‍പുള്ള ജീവിതവും ഒക്കെ വളരെ ഭംഗിയായി മുകേഷ് വിവരിച്ചിരുന്നു. 2008ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിനെ അടിസ്ഥാനമാക്കി ഒരു സീരിയല്‍ നിര്‍മ്മിച്ചിരിയ്ക്കുകയാണ് പി അനില്‍.
കൈരളി ടിവിയില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ രാത്രി എട്ടുമണിയ്ക്കാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. ഓരോ കഥയും ഒന്നില്‍ കൂടുതല്‍ എപ്പിസോഡുകളായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ കഥ ആറ് എപ്പിസോഡുകളുണ്ട്.
ലക്ഷ്മിക്കുട്ടി മദാമ്മ എന്ന് പേരിട്ടിരിക്കുന്ന കഥയില്‍ കാളിദാസ കലാ കേന്ദ്രം സന്ദര്‍ശിയ്ക്കാന്‍ എത്തിയ ഒരു വിദേശവനിതയെ കണ്ട കാര്യമാണ് പറയുന്നത്. യുവനടന്‍ അയ്യപ്പനാണ് മുകേഷായി വേഷമിടുന്നത്. മുകേഷിന്റെ അമ്മ വിജയകുമാരിയായി സ്‌ക്രീനിലെത്തുന്നത് ശാലു മേനോനാണ്.


Click it and Unblock the Notifications











