»   » ബ്രൈറ്റി, പിന്നെ മൈഥിലി, ഇപ്പോള്‍ മാണിക്യം

ബ്രൈറ്റി, പിന്നെ മൈഥിലി, ഇപ്പോള്‍ മാണിക്യം

Posted By:
Subscribe to Filmibeat Malayalam
Manikyam
സിനിമാ ലോകത്ത് പേരുമാറ്റലും രൂപം മാറ്റലുമൊന്നും പുതിയതല്ല. പല നടന്മാരും നടിമാരും സ്വന്തം പേരിലല്ല പലപ്പോഴും സിനിമയിലേയ്ക്ക് വരുന്നത്. ചിലരാകട്ടെ കൂടുതല്‍ ഭാഗ്യം തേടി ആദ്യം സ്വീകരിച്ച പേര് വീണ്ടും മാറ്റാറുമുണ്ട്.

ഇപ്പോഴിതാ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രത്തിലെ നായിക മൈഥിലിയും ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നു. ഭാഗ്യം കൊണ്ടുവന്നുതന്ന പേരുതന്നെ ഇനിയും ഉപയോഗിക്കാമെന്ന് മൈഥിലി തീരുമാനിക്കുകയായിരുന്നു.

അതേ മൈഥിലി പേരുമാറ്റുന്നു, പുതിയ പേര് മാണിക്യം. മൈഥിലിയെന്ന പേരില്‍ മറ്റൊരു താരം ഇപ്പോഴുണ്ട് താനും ഇതുംകൂടി കണക്കിലെടുത്ത് ആശയക്കുഴപ്പം ഇല്ലാതാക്കാനാണ് മൈഥിലി മാണിക്യമാകുന്നത്. ബ്രൈറ്റി ബാലചന്ദ്രനെന്ന പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയായ പെണ്‍കുട്ടിയെ മൈഥിലിയെന്ന് പേരിട്ട് ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നത് സംവിധായകന്‍ രഞ്ജിത്താണ്.

ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് ഭാഗ്യമാണെന്നും ചിത്രം പുറത്തുവന്നതില്‍പ്പിന്നെ പലരും തന്നെ മാണിക്യമെന്നുതന്നെയാണ് വിളിക്കുന്നതെന്നും ബ്രൈറ്റി പറയുന്നു.

ആദ്യ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെട്ട ഒട്ടേറെ കലാകാരന്മാര്‍ മലയാള ചലച്ചിത്ര ലോകത്തുണ്ട്. അക്കൂട്ടത്തിലേയ്ക്ക് ഇനി മൈഥിലിയും. എന്തായാലും പേരു മാറ്റിയതോടെ തനിക്ക് കൂടുതല്‍ ഭാഗ്യം തെളിഞ്ഞുവെന്നാണ് മാണിക്യം പറയുന്നത്.

പാലേരിമാണിക്യത്തിന് പിന്നാലെ മമ്മൂട്ടി നായകനായ ചട്ടമ്പിനാട്, ജയസൂര്യ നായകനായ നല്ലവന്‍, പിന്നെ ചില സൂപ്പര്‍താര ചിത്രങ്ങള്‍ തുടങ്ങി മാണിക്യത്തിന് ഒട്ടേറെ അവസരങ്ങളുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam