»   » പഴശ്ശിയുടെ സാറ്റലൈറ്റ്‌ റേറ്റ്‌ 2.60 കോടി

പഴശ്ശിയുടെ സാറ്റലൈറ്റ്‌ റേറ്റ്‌ 2.60 കോടി

Subscribe to Filmibeat Malayalam
Pazhassi Raja
തിയറ്ററുകളില്‍ മാത്രമല്ല, ടെലിവിഷനിലും പഴശ്ശിരാജ പ്രകമ്പനം സൃഷ്ടിയ്‌ക്കുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ സംപ്രേക്ഷണവകാശത്തുക സ്വന്തമാക്കിയാണ്‌ പഴശ്ശിരാജ വാര്‍ത്തകളില്‍ തുടരുന്നത്‌.

മലയാള സിനിമയിലെ ഇനീഷ്യല്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച പഴശ്ശിരാജയെ വമ്പന്‍ തുക നല്‍കി സ്വന്തമാക്കിയത്‌ മലയാളത്തിലെ ഒന്നാം നമ്പര്‍ ചാനലായ ഏഷ്യാനെറ്റാണ്‌. വാശിയേറിയ മത്സരത്തിനൊടുവില്‍ 2.60 കോടി മുടക്കിയാണ്‌ ഏഷ്യാനെറ്റ്‌ പഴശ്ശിരാജയുടെ സാറ്റലൈറ്റ്‌ സംപ്രേക്ഷണവകാശം വാങ്ങിയത്‌. 2.25 കോടി ലഭിച്ച ട്വന്റി20യുടെ റെക്കാര്‍ഡ്‌ ഇതോടെ പഴങ്കഥയായി. ഇനീഷ്യല്‍ കളക്ഷന്‍ റെക്കാര്‍ഡുകളിലും ട്വന്റി20യെ തന്നെയാണ്‌ പഴശ്ശി കടത്തിവെട്ടിയത്‌.

മലയാളത്തില്‍ മികച്ച കളക്ഷനുമായി മുന്നേറുന്നതിനിടെ പഴശ്ശിയുടെ മൊഴിമാറ്റങ്ങളും റിലീസിനൊരുങ്ങുകയാണ്‌. തമിഴ്‌നാട്ടില്‍ നവംബര്‍ ആറിനാണ്‌ പഴശ്ശിരാജ റിലീസ്‌ ചെയ്യുന്നത്‌. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെല്ലാം തമിഴകത്തും ഏറെ അറിയപ്പെടുന്നവരായതിനാല്‍ വന്‍വിജയം തന്നെയാണ്‌ ഗോകുലം ഫിലിംസ്‌ തമിഴിലും പ്രതീക്ഷിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam