»   » പോക്കിരിരാജ 124 കേന്ദ്രങ്ങളില്‍

പോക്കിരിരാജ 124 കേന്ദ്രങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിച്ചിത്രമായ പോക്കിരിരാജ ഏപ്രില്‍ മുപ്പതിന് തിയേറ്ററുകളിലെത്തും ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളനുസരിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി 124 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക.

കേരളത്തില്‍ 84 തിയേറ്ററുകളിലും കേരളത്തിന് പുറത്ത് 31 തിയേറ്ററുകളിലുമാണ് റിലീസ് നടക്കുക. വന്‍ താരനിരതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ, തുടങ്ങിയ വന്‍ താരങ്ങളാണ് ചിത്രത്തിലുള്ളത്. ഉദയ കൃഷ്ണ-സിബി കെ തോമസ് എന്നിവരുടെ കൂട്ടുകെട്ടലില്‍ ഉടലെടുത്ത തിരക്കഥയും ജാസിഗിഫ്റ്റിന്റെ സംഗീതവും ചിത്രത്തിന്റെ പ്രത്യേകതകളാണ്.

അടുത്ത കാലത്ത് പുറത്തിറങ്ങിയ തകര്‍പ്പന്‍ മമ്മൂട്ടി ചിത്രങ്ങളില്‍ മുന്‍നിരയിലാവും പോക്കിരിരാജയുടെ സ്ഥാനമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രം വിജയിക്കുകയാണെങ്കില്‍ വൈശാഖ് എന്ന പുതുമുഖ സംവിധായകന്റെ കരിയറില്‍ ഇതൊരു മുതല്‍ക്കൂട്ടായി മാറും. അഞ്ച് കിടിലന്‍ സ്റ്റണ്ട് രംഗങ്ങളും മൂന്നു ഗാനരംഗങ്ങളുമാണ് ചിത്രത്തിലുള്ളത്.

രണ്ട് സഹോദരന്മാരുടെ ബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് പൃഥ്വി അഭിനയിക്കുന്നത്. അഞ്ചരക്കോടി രൂപ മുതല്‍മുടക്കില്‍ മുളകുപാടം ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam