»   » ലാവലിന്‍: ജി പ്രകാശ് സര്‍ക്കാര്‍ അഭിഭാഷകന്‍

ലാവലിന്‍: ജി പ്രകാശ് സര്‍ക്കാര്‍ അഭിഭാഷകന്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ റിട്ട്‌ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനായി ജി പ്രകാശിനെ നിയമിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ്‌ ജനറലാണ്‌ ഇത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

നിയമന ഉത്തരവ്‌ ജി പ്രകാശിന്‌ കൈമാറി. സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്‌ കൗണ്‍സിലാണ്‌ പ്രകാശ്‌. സിബിഐയ്‌ക്കുവേണ്ടി സോളിസിറ്റര്‍ ജനറലോ അല്ലെങ്കില്‍ അറ്റോര്‍ണി ജനറലോ ആയിരിക്കും കോടതിയില്‍ ഹാജരാകുക. ആഗസ്‌ത്‌ 31നാണ്‌ സുപ്രീം കോടതി പിണറായിയുടെ ഹര്‍ജി പരിഗണിയ്‌ക്കുന്നത്‌.

കഴിഞ്ഞയാഴ്‌ച ഇടമലയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ വേണ്ടി ഹാജരാകാത്തതിനാല്‍ വിഎസ്‌ അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം കേസിന്റെ വാദത്തില്‍ നിന്നും ജി പ്രകാശിനെ മാറ്റിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam