»   » കാക്കിച്ചട്ടയണിയാന്‍ പൃഥ്വി

കാക്കിച്ചട്ടയണിയാന്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കാക്കിചട്ടൈ മലയാളത്തില്‍ റീമേയ്ക്ക് ചെയ്യുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ പൊലീസ് വേഷത്തിലെത്തിയ സിനിമ മലയാളത്തിലെത്തുമ്പോള്‍ പൃഥ്വി നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലാക്ക് സ്റ്റാലിയണിന് ശേഷം ഇരട്ട സംവിധായകരായ പ്രമോദ് പപ്പന്‍ ടീം ഒന്നിയ്ക്കുന്ന ചിത്രം കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ് നിര്‍മ്മിയ്ക്കുന്നത്.

1985ല്‍ രാജശേഖര്‍ കമലിനെയും അംബികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ സത്യരാജും പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. തമിഴില്‍ കമല്‍ഹാസന്റെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച ആക്ഷന്‍ ചിത്രമായിരുന്നു ഇത്.

ആക്ഷന്‍ റോളുകളിലൂടെ മമ്മൂട്ടി-ലാല്‍ സൂപ്പര്‍താര ദ്വയത്തിലേക്ക് കടന്നുകയറാന്‍ ശ്രമിയ്ക്കുന്ന പൃഥ്വിയ്ക്ക് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കാനുള്ള വകുപ്പെല്ലാം ഈ തമിഴ് ചിത്രത്തിലുണ്ട്. കാല്‍ നൂറ്റാണ്ടിന് ശേഷം കാക്കിചട്ടൈയുടെ മലയാളം റീമേക്ക് ഉണ്ടാവുമ്പോള്‍ തമിഴകത്തെ ചരിത്രം ഇവിടെയും ആവര്‍ത്തിയ്ക്കുമെന്ന് തന്നെ നമുക്ക് കരുതാം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam